BREAKING NEWS

‘ഞാന്‍ ഈ സമരത്തില്‍ പങ്കെടുക്കാനായിട്ട് വന്നതാണ്; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തോക്ക് വെക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായി; കുറേ കെമിക്കലുകളൊക്കെ പ്രയോഗിക്കുന്നുണ്ട്; ചൊറിയുന്നു, ദേഹമാസകലം നീറുന്നു‘- ദിയ സന

· · 1 min read
Share: Copied!

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും കോക്രോച്ച് ജനത പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. സിജെപിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും പാർലമെന്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് ഇടപെടലിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു.

സമരത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം മുൻ മത്സരാർഥി ദിയ സന. പ്രതിഷേധക്കാരുടെ ജീവന് പോലും സുരക്ഷയില്ലാത്ത തരത്തിലാണ് ഡൽഹി പൊലീസിന്റെ പെരുമാറ്റമെന്നാണ് ദിയ സന ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

“ഞാനിപ്പോള്‍ ദില്ലിയിലാണ് ഉള്ളത്. വളരെ സങ്കടകരമായ ഒരു അവസ്ഥയിലാണ് ഞാന്‍ സംസാരിക്കുന്നത്. എങ്ങനെ പറയണമെന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ ഈ സമരത്തില്‍ പങ്കെടുക്കാനായിട്ട് വന്നതാണ്. സമരത്തില്‍ പങ്കെടുക്കുന്ന സമയത്ത് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തോക്ക് വെക്കുകയും ഒക്കെ ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. കുറേ കെമിക്കലുകളൊക്കെ മനുഷ്യരുടെ ശരീരത്തിലേക്ക് പ്രയോഗിക്കുന്നുണ്ട്. ചൊറിയുന്നു, ദേഹമാസകലം നീറുന്നു, രണ്ട് മൂന്ന് വട്ടം കുളിച്ചിട്ടൊന്നും അത് പോകുന്നില്ല. ഇവിടുത്തെ പൊലീസ് ഗുണ്ടകളായിട്ടാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മനുഷ്യരെയൊക്കെ ഉപദ്രവിക്കുകയാണ്. വല്ലൊത്തൊരു അവസ്ഥയാണ്.

വളരെ സമാധാനപരമായിട്ട് തന്നെയാണ് സമരം നടത്തിക്കൊണ്ടിരിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്നതല്ലാതെ സമരത്തില്‍ പങ്കെടുക്കുന്ന ഒരാളും ഒരു അക്രമവും കാണിച്ചിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല പൊലീസുകാര്‍ ഇങ്ങനെ അക്രമം കാട്ടുന്നത്. എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാവുന്നില്ല. എത്ര മനുഷ്യരാണ് നിരാഹാരം കിടക്കുന്നതെന്ന് അറിയാമോ? സങ്കടകരമാണ് ഇവിടുത്തെ അവസ്ഥ. ഒരു ആവശ്യമാണ് ഈ സര്‍ക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ മനുഷ്യരോട് കാണിക്കുന്ന വലിയ വൃത്തികേടാണ് ഇത്. മനുഷ്യന്‍റെ ജീവന് ഒരു രീതിയിലുള്ള ഗ്യാരന്‍റിയും ഇല്ലാതെയാണ് മനുഷ്യരോട് ഇവിടുത്തെ സര്‍ക്കാരും പൊലീസും പെരുമാറുന്നത്. ഗുണ്ടാ പൊലീസ് ആണിത്.”
അവതാരക രഞ്ജിനി ഹരിദാസും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലെ പ്രതിഷേധവേദിയിലെത്തിയിട്ടുണ്ട്.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026