കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് കത്തിക്കയറിക്കൊണ്ടിരുന്ന സ്വർണവിലയിൽ വൻ കുറവ്. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ് 63,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഭ്യന്തര വിപണിയിലുണ്ടായ മാറ്റമാണ് സ്വർണവിലയിലും പ്രതിഭലിക്കുന്നത്.
ബുധനാഴ്ച പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ൽ താഴെയെത്തിയിരുന്നു. ഇന്നലെ നേരിയ തോതിൽ വർദ്ധവന് ഉണ്ടായെങ്കിലും ഇന്നായപ്പോഴേക്കും ഒറ്റയടിക്ക് 800 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഈ ആഴ്ചത്തെ ഏറ്റവു കുറവ് വിലയാണ് ഇന്നുണ്ടായത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് വേഗത്തിൽ കുതിച്ചു തുടങ്ങിയപ്പോൾ വില 65000 കടക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഇടിവ് രേഖപ്പെടുത്തിയത്.
അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുഞ്ഞിനെയടക്കം തെരുവുനായ ചാടി കടിച്ചു, ഏഴുപേര്‍ക്ക് നേരെ ആക്രമണം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍
ചൊവ്വാഴ്ച തുടക്കത്തിൽ സ്വർണവില ഒറ്റയടിക്ക് 640 രൂപ വർധിച്ച് എക്കാലത്തേയും സർവകാല റെക്കോർഡ് വിലയായ 64,480 രൂപയെന്ന മാർജനിൽ എത്തിയിരുന്നെങ്കിലും ഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടർച്ചയായി ബുധനാഴ്ചയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും വീണ്ടും വർദ്ധിക്കുകയായിരുന്നു.
അതേ സമയം ഇതേ പ്രതിഫലനം 18 ക്യാരറ്റ് സ്വർണവിലയിലും ഇന്നുണ്ടായി. ഇന്നലെ ഗ്രാമിന് 6580 രൂപയായിരുന്നെങ്കിൽ ഇന്ന് 90 രൂപ കുറഞ്ഞ് 6495 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല.
രാജ്യാന്തരവിലയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ വൻതോതിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിറക്കത്തിന് വഴിവച്ചത്. ഔൺസിന് കഴിഞ്ഞദിവസം 2,942 ഡോളർ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തരവില, ഇന്നലെ ഒരുവേള 2,877 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതു കേരളത്തിലും വില കുറയാൻ സഹായിച്ചു. നിലവിൽ വില 2,882.74 ഡോളർ.