BREAKING NEWS

തിരിച്ചിറങ്ങി സ്വർണവില, പവന് 800 രൂപ കുറഞ്ഞ് 63,120 രൂപയായി

· · 1 min read
Share: Copied!

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് കത്തിക്കയറിക്കൊണ്ടിരുന്ന സ്വർണവിലയിൽ വൻ കുറവ്. ഇന്ന് ‌ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ് 63,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഭ്യന്തര വിപണിയിലുണ്ടായ മാറ്റമാണ് സ്വർണവിലയിലും പ്രതിഭലിക്കുന്നത്.

ബുധനാഴ്ച പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ൽ താഴെയെത്തിയിരുന്നു. ഇന്നലെ നേരിയ തോതിൽ വർദ്ധവന് ഉണ്ടായെങ്കിലും ഇന്നായപ്പോഴേക്കും ഒറ്റയടിക്ക് 800 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഈ ആഴ്ചത്തെ ഏറ്റവു കുറവ് വിലയാണ് ഇന്നുണ്ടായത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് വേ​ഗത്തിൽ കുതിച്ചു തുടങ്ങിയപ്പോൾ വില 65000 കടക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഇടിവ് രേഖപ്പെടുത്തിയത്.
അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുഞ്ഞിനെയടക്കം തെരുവുനായ ചാടി കടിച്ചു, ഏഴുപേര്‍ക്ക് നേരെ ആക്രമണം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍

ചൊവ്വാഴ്ച തുടക്കത്തിൽ സ്വർണവില ഒറ്റയടിക്ക് 640 രൂപ വർധിച്ച് എക്കാലത്തേയും സർവകാല റെക്കോർഡ് വിലയായ 64,480 രൂപയെന്ന മാർജനിൽ എത്തിയിരുന്നെങ്കിലും ഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടർച്ചയായി ബുധനാഴ്ചയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും വീണ്ടും വർദ്ധിക്കുകയായിരുന്നു.

അതേ സമയം ഇതേ പ്രതിഫലനം 18 ക്യാരറ്റ് സ്വർണവിലയിലും ഇന്നുണ്ടായി. ഇന്നലെ ​ഗ്രാമിന് 6580 രൂപയായിരുന്നെങ്കിൽ ഇന്ന് 90 രൂപ കുറഞ്ഞ് 6495 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല.

രാജ്യാന്തരവിലയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് ഗോൾഡ് ഇടിഎഫ്  പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ വൻതോതിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിറക്കത്തിന് വഴിവച്ചത്.  ഔൺസിന് കഴിഞ്ഞദിവസം 2,942 ഡോളർ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തരവില, ഇന്നലെ ഒരുവേള 2,877 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതു കേരളത്തിലും വില കുറയാൻ സഹായിച്ചു. നിലവിൽ വില 2,882.74 ഡോളർ.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026