BREAKING NEWS

ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം; ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം

· · 1 min read
Share: Copied!

ടെഹ്റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മൃതദേഹം ജൂലൈ 9ന് സംസ്കരിക്കുമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 4, 5 തീയതികളിൽ തലസ്ഥാനമായ ടെഹ്റാനിൽ പൊതുദർശനവും അനുശോചന ചടങ്ങുകളും നടക്കും. തുടർന്ന് ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഇമാം റെസായുടെ ശവകുടീരത്തിന് സമീപമായിരിക്കും ഖമനയിയുടെ സംസ്കാരം.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായി കരുതപ്പെടുന്ന മുജ്തബ ഖമനയിക്കും പരുക്കേറ്റിരുന്നു. അധികാരം ഏറ്റെടുത്തതിന് ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഖമനയിയുടെ മകൾ സഹ്ദ ഹദ്ദാദ് ആദിൽ, മരുമകൻ മിസ്ബാഹ് അൽ ഹുദ ബഗേരി, ഇവരുടെ മകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഖമനയിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിനിടെയാണ് ഓഫിസ് സമുച്ചയത്തിന് നേരെ ആക്രമണം നടന്നത്.

ഇറാൻ പ്രതിരോധമന്ത്രി അസീസ് നസീർസാദ, സൈനിക മേധാവി ജനറൽ അബ്ദുൽ റഹീം മൂസവി, സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാൻഡർ ജനറൽ മുഹമ്മദ് പക്‌പൂർ, ഖമനയിയുടെ മിലിറ്ററി ബ്യൂറോ തലവൻ മുഹമ്മദ് ഷിറാസി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

1981 മുതൽ എട്ട് വർഷം ഇറാൻ പ്രസിഡന്റായിരുന്ന ഖമനയി, 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായ ആയത്തുല്ല ഖുമൈനിയുടെ മരണത്തെ തുടർന്ന് 1989ലാണ് രാജ്യത്തിന്റെ പരമോന്നത നേതൃസ്ഥാനത്തെത്തിയത്. അതിനുശേഷം മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ രാഷ്ട്രീയ, മത, സൈനിക മേഖലകളിലെ ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം.

അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യയിൽ അസാധാരണ വ്യതിയാനം; വിശദ പഠനം നടത്താൻ ഉന്നതതല സമിതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026