BREAKING NEWS

‘ജനങ്ങൾ ശാന്തത പാലിക്കണം; വീടുകള്‍ക്കുള്ളില്‍ ജനലുകള്‍, വാതിലുകള്‍ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയിരിക്കുക‘ – സൗദിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ വ്യോമാക്രമണ ഭീഷണി സംബന്ധിച്ച അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ. സൗദി സിവിൽ ഡിഫൻസിന്റെ പേരിൽ പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്കാണ് മുന്നറിയിപ്പ് സന്ദേശം എത്തിയത്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ആളുകൾ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും സന്ദേശത്തിൽ നിർദേശിച്ചിരുന്നു.

വീടുകൾക്കുള്ളിൽ തന്നെ തുടരുകയോ, ജനലുകളിലും വാതിലുകളിലും നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന നിർദേശങ്ങൾ കർശനമായി അനുസരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

നിലവിൽ സ്ഥിതിഗതികൾ സുരക്ഷാ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.

‘ഞാൻ ആരെയും അനുകരിക്കാനും, ആരുടെയും നിഴലാകാനും ഇല്ല; മുംബൈയിലെ കടുത്ത മത്സരാന്തരീക്ഷത്തിൽ വളർന്നതുകൊണ്ട് തന്നെ വെല്ലുവിളികളെ എപ്പോഴും സ്വാഗതം ചെയ്യുന്നു‘; ​നിലപാട് വ്യക്തമാക്കി ശ്രേയസ് അയ്യർ; ​ഗംഭീറിനെ കുത്തിയുള്ള പറച്ചിലോ?

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026