BREAKING NEWS

വയനാട്ടിൽ ഏഴുപേർക്ക് കൂടി ഷി​ഗല്ല, സ്ഥിരീകരിച്ചത് കോളിയാടി സ്കൂളിലെ കുട്ടികൾക്ക്, ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി!! എന്താണ് ഷി​ഗെല്ല? പ്രതിരോധ മാർ​ഗങ്ങൾ…

· · 1 min read
Share: Copied!

കൽപ്പറ്റ: വയനാട്ടിൽ ഏഴ് പേർക്കുകൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. നേരത്തെ 16 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ വ്യാഴാഴ്ച വരെ ഒൻപത് പേരുടെ പരിശോധനാ ഫലം വന്നിരുന്നു. ബാക്കിയുള്ള ഏഴുപേരുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. കൊടുത്ത മുഴുവൻ സാമ്പിളുകളെല്ലാം പോസിറ്റീവാകുകയായിരുന്നു. നിലവിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. രോ​ഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയിലെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറി,

എന്താണ് ഷിഗല്ല? രോ​ഗത്തിന്റെ സ‍ഞ്ചാരം എങ്ങനെ?

നമ്മുടെ ശ്രദ്ധ അൽപ്പമൊന്നു തെറ്റിയാൽ മരണം വരെ സംഭവിക്കാവുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ്. ഈ അണുബാധ കുടലിലാണുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും രോഗം പകരാം. രോഗം ഗുരുതരമാകുന്നത് മരണകാരണമാകാം.

അതുപോലെ ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോൾ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം.

പ്രതിവിധി

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിർത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.

രാത്രി 11 വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ഉടനെത്തുമെന്ന് മറുപടി!! പിന്നാലെ ബൈക്ക് മറിഞ്ഞ് രക്തം വാർന്ന് യുവാവ് റോഡിൽ കിടന്നത് ആറുമണിക്കൂറോളം, രാത്രിയായതിനാൽ ആരുമറിഞ്ഞില്ല, ആശുപത്രിയിലെത്തിച്ചത് പുലർച്ചെ നടക്കാനിറങ്ങിയവർ, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, നേരത്തെയെത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നു- ഡോക്ടർമാർ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026