BREAKING NEWS

“നമ്മുടെ ആണുങ്ങളുടെ ഒരു പ്രത്യേകത അറിയാമോ, നമ്മളെപ്പോഴും ഭാര്യയുടെ അമ്മയെ അമ്മയായി തന്നെ കാണും, പക്ഷേ ഈ ഭാര്യമാർ തിരിച്ചു കാണത്തില്ല. അതെന്താ അങ്ങനെ”?? ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചിൽ ആണ്- ബൈജു

· · 1 min read
Share: Copied!

അമ്മായിയമ്മ- മരുമകൾ പോരിനെക്കുറിച്ച് നടൻ ബൈജു സന്തോഷ് മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.  മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുകയും തിരിച്ച്, വരുന്ന പെണ്ണ് അവരെ അമ്മയെ പോലെ കാണുകയും ചെയ്താൽ പ്രശ്നം തീർന്നുവെന്ന് ബൈജു പറയുന്നു.

അതോടൊപ്പം ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചിൽ ആണെന്നും ബൈജു കൂട്ടിച്ചേർത്തു. “നമ്മുടെ ആണുങ്ങളുടെ ഒരു പ്രത്യേകത അറിയാമോ. നമ്മളെപ്പോഴും ഭാര്യയുടെ അമ്മയെ അമ്മയായി തന്നെ കാണും. പക്ഷേ ഈ ഭാര്യമാർ തിരിച്ചു കാണത്തില്ല. അതെന്താ അങ്ങനെ”.- എന്നാണ് ബൈജു ചോദിച്ചത്. ഇതിന് പിന്നാലെ ‘അമ്മായിയമ്മ മരുമക്കളെ മക്കളായി കാണുന്നില്ലല്ലോ’ എന്ന് നടി അശ്വതി പറഞ്ഞു. ‘അങ്ങനെ കാണുന്നവരും കാണാത്തവരുമുണ്ടെന്നായിരുന്നു’ ബൈജുവിന്റെ മറുപടി.

“ഒരു വീട്ടിൽ ഒരു പ്രശ്നവും ഇല്ലാതിരിക്കണമെങ്കിൽ, ഒന്ന് വരുന്ന മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുക.തിരിച്ച് ഈ വരുന്ന പെണ്ണ് അമ്മയെ പോലെ കണ്ടാൽ പ്രശ്നം തീർന്നു. ഒരിക്കലും അവരങ്ങനെ കാണാൻ ശ്രമിക്കില്ല എന്നതാണ് കാര്യമെന്നും ബൈജു കൂട്ടിച്ചേർത്തു. വേറൊരു കാര്യം എന്താണെന്നു വച്ചാൽ കുഴപ്പം പിടിച്ച അമ്മായിയമ്മമാരും ഉണ്ട്. കുഴപ്പം പിടിച്ച മരുമക്കളുമുണ്ട്. എല്ലാമുണ്ട്, പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇതൊരിക്കലും കോംപ്രമൈസ് ആകുന്ന കാര്യമല്ലെന്നും ബൈജു പറയുന്നു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026