BREAKING NEWS

ഭൂമി മുഴുവൻ തീറെഴുതിക്കൊടുത്തു, ഇനി ആകാശവും…ഐഎസ്ആർഒയു‍ടെ അഭിമാന റോക്കറ്റായ എൽവിഎം-3യുടെ സാങ്കേതിക വിദ്യ ഇനി സ്വകാര്യ കൈകളിലേക്ക്!! ആദ്യപടിയായി ഇൻസ്പേസ് താൽപര്യ പത്രം ക്ഷണിച്ചു, അപേക്ഷിക്കാൻ പറ്റുക 7 വർഷം ബഹിരാകാശമേഖലയിൽ പ്രവർത്തി പരിചയമുള്ള കമ്പനികൾക്ക്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഭൂമിയിലെ ഭൂരിഭാ​ഗം സംരംഭങ്ങളും ഇപ്പോൾ സ്വകാര്യ കമ്പനികളുടെ കാൽചുവട്ടിലാണ്. ഇപ്പാഴിതാ ആകാശവും സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് എത്തുന്നു. ചന്ദ്രയാൻ മൂന്ന് അടക്കം ഐഎസ്ആർഒയുടെ അഭിമാന ദൗത്യങ്ങൾ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റാണ് ഇപ്പോൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം-3യുടെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ നടപടിക്രമങ്ങൾ തുടങ്ങി.

ഇതിന്റെ ആദ്യ പടിയായി ഇൻസ്പേസ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഏഴ് വർഷം ബഹിരാകാശമേഖലയിൽ പ്രവർത്തി പരിചയമുള്ള കമ്പനികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ പങ്കാളിത്തമുള്ള കമ്പനികൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല. അതിനാൽ തന്നെ എച്ച്എഎല്ലിന് പങ്കെടുക്കാനാകില്ല.

അതേസമയം ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സാങ്കേതിക വിദ്യ നേരത്തേ പുറത്തേക്ക് കൈമാറിയിരുന്നു. ഈ കരാർ എച്ച്എഎൽ ആണ് നേടിയത്. പിഎസ്എൽവി സാങ്കേതിക വിദ്യ കൈമാറാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.

“മേജർ രവിയെ പോലൊരാൾ ഇത്തരം വില കുറഞ്ഞ പ്രചരണം നടത്തരുത്”, 56 വാഹനങ്ങളും 560 പൊലീസുകാരുമുണ്ടായിരുന്നില്ല, പ്രചരിച്ചത് വ്യാജ വീഡിയോക,ള്‍ യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണെന്ന് പിണറായിയുടെ ഓഫീസ്

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026