BREAKING NEWS

നിലം ഉഴുതുമറിക്കാന്‍ കാളയില്ല, പകരം ഭാര്യയെ കലപ്പയില്‍ കെട്ടി കര്‍ഷകന്‍, വീഡിയോ വൈറലായതിന് പിന്നാലെ കാളയെ സമ്മാനിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ  ലാത്തൂർ ഗ്രാമത്തിൽ കർഷകന് കന്നുകാലിയെ സമ്മാനിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജൂൺ അഞ്ചിന് ഇടിമിന്നലേറ്റ് കാശിനാഥ് ഗെയ്ക്വാദിന് തന്‍റെ ഒരു കാളയെ ന‍ഷ്ടപ്പെട്ടിരുന്നു. മഴക്കാലത്തിനു മുമ്പായി നിലം ഉഴുതു മറിക്കേണ്ടതിനാൽ കാളക്കൊപ്പം വയൽ ഉഴുതുമറിക്കാൻ കർഷകന് തന്‍റെ ഭാര്യയെ നിർത്തേണ്ടി വന്നു.

കലപ്പയുടെ ഒരറ്റത്ത് കാളയും മറ്റേ അറ്റത്ത് കാശിനാഥ് ഗെയ്ക്വാദിന്‍റെ ഭാര്യയും നിന്ന് നിലം ഉഴുതു മറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മൃഗസംരക്ഷ വകുപ്പ് ഇയാൾക്ക് ഒരു കാളയെ കൊടുത്തു. എന്നാലിത് കർഷകന്‍റെ സ്ഥിതി കൂടുതൽ ദുരന്തപൂർണമാക്കുകയാണ് ചെയ്തത്. കാർഷിക ജോലികൾക്ക് യോഗ്യമല്ലാതിരുന്ന കാളയെയായിരുന്നു മൃഗസംരക്ഷണ വകുപ്പ് നൽകിയത്.

സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായതോടെ മുഖ്യമന്ത്രി തന്നെ പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കർഷകന് നഷ്ടപരിഹാരം നൽകാനും ആരോഗ്യമുള്ള കാളയെ നൽകാനും ദേവേന്ദ്ര ഫഡ്നാവിസ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മാത്രമല്ല, നടന്നത് ഹൃദയഭേദകമായ സംഭവമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കർഷകരോട് സർക്കാർ നിസ്സംഗത കാണിക്കുകയാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വിമർശിച്ചു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026