Related Post
തൃശൂര്‍: വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പോലീസ് സ്റ്റേഷന്‍ ഹോം ഗാര്‍ഡ് മരിച്ചു. പിലാക്കോട് സ്വദേശിയായ ചേലക്കര പോലീസ് സ്റ്റേഷൻ ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്. ഇന്നലെ (ഫെബ്രുവരി 14) ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി എതിരെവന്ന ബൈക്കുമായി രമേശിന്‍റെ വാഹനം കൂട്ടിയിടിക്കവെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.






