BREAKING NEWS

പൂ​നെ ലാ​ബി​ലെ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വ്… നിപ സ്ഥിരീകരിച്ച 43 കാരൻ ​ഗുരുതരാവസ്ഥയിൽ!! സമ്പർക്കപ്പട്ടികയിൽ 77 പേർ, ഏറ്റവും ഉയർന്ന അപകടസാധ്യതാ വിഭാഗത്തിൽ രണ്ടുപേർ, ഉയർന്ന അപകടസാധ്യതാ വിഭാഗത്തിൽ 13 പേർ, റൂട്ട് മാപ്പ് തയ്യാറാക്കി ആരോ​ഗ്യ വകുപ്പ്

· · 1 min read
Share: Copied!

കോ​ഴി​ക്കോ​ട്: ഫറോക്ക് സ്വദേശിക്ക് നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 43കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ സാ​മ്പി​ളു​ക​ൾ പൂ​നെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് അ​യ​ച്ച് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വാ​യി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ്ര​വ സാ​മ്പി​ളു​ക​ൾ പൂ​നെ​യി​ലേ​ക്ക് അ​യ​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യ യു​വാ​വ് നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

കൂടാതെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വീട്ടുകാരും അയൽവാസികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 77 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. ഇവരിൽ ആർക്കും തന്നെ നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം സമ്പർക്ക പട്ടികയിലെ രണ്ടുപേർ ഏറ്റവും ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 13 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 62 പേർ അപകടസാധ്യത കുറഞ്ഞ വിഭാഗത്തിലും ആണുള്ളത്. ഇതിൽ ആദ്യരണ്ടു വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്. രോഗബാധിതന്റെ റൂട്ട് മാപ്പും തയ്യാറായിട്ടുണ്ട്.

സംസ്ഥാനതലത്തിലുള്ള നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സംസ്ഥാനതലത്തിലുള്ള നിർദ്ദേശം വന്നാൽ ഈ ഭാഗം ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കാനും തീരുമാനമുണ്ട്.

ഇതിനിടെ ഫീൽഡ് തലത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ആർആർടി യോഗം ചേർന്നു. പി പി കിറ്റ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മുൻകരുതലായി മരുന്നുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജനങ്ങൾക്ക് സംശയനിവാരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പറുകൾ: 0495 2373 901, 9072007767.

പാലായിൽ പുളിക്കകണ്ടത്തിന്റെ കുടുംബ ഭരണം യുഡിഎഫിന് തലവേദനയാകുമോ? ‘ഞങ്ങൾക്കു യാതൊരു റോളുമില്ല, കുടുംബത്തിലെ മൂന്ന് കൗൺസിലർമാർകൂടി ഏകാധിപത്യ സ്വഭാവത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു’… ദിയാ ബിനു പുളിക്കകണ്ടത്തിനെതിരേ വൈസ് ചെയർപേഴ്സണടക്കം ആറുപേർ നേതൃത്വത്തിന് കത്ത് നൽകി, അനുനയിപ്പിക്കാൻ മാണി സി കാപ്പൻ വീട്ടിൽ ചർച്ച

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026