BREAKING NEWS

പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ല, ഏത് വകുപ്പാണ് ഞാന്‍ ലംഘിച്ചത്?? വ്യക്തത വേണം, അമ്മയ്ക്ക് മറുപടിയുമായി അന്‍സിബ

· · 1 min read
Share: Copied!

‘അമ്മ’യുടെ കാരണംകാണിക്കൽ നോട്ടീസിൽ വ്യക്തത തേടി നടി അൻസിബ. സംഘടനയുടെ ബൈലോയിലെ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്നും അങ്ങനെയെങ്കിൽ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാമെന്നും അൻസിബ പറയുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൻസിബ AMMA-യ്ക്ക് അയച്ച മെയിലിന്റെ പകർപ്പ് പുറത്തുവന്നു. ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരായി നടത്തിയ പരസ്യപ്രതികരണങ്ങളെത്തുടർന്നാണ് സംഘടന അൻസിബയ്ക്ക് കാരണംകാണിക്കൽ നോട്ടീസയച്ചത്.  ബൈലോയിലെ മാർഗനിർദേശങ്ങൾ ലംഘിച്ചു എന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ഇതിലാണിപ്പോൾ അൻസിബ വ്യക്തത തേടിയിരിക്കുന്നത്.

ടിനി ടോമും ലക്ഷ്മിപ്രിയയുമായുള്ള പ്രശ്നങ്ങൾ വളരെ വ്യക്തിപരമാണെന്ന് അൻസിബ അയച്ച മെയിലിൽ പറഞ്ഞു. ലക്ഷ്മിപ്രിയയുമായുള്ള തർക്കം സംഘടനയുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് അമ്മയുടെ പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും അൻസിബ ചൂണ്ടിക്കാട്ടുന്നു. ടിനി ടോമുമായുള്ള വിഷയം ഇതിലും ഗുരുതരമായ സ്വഭാവമുള്ളതാണ്, അത് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് റിപ്പോർട്ടുണ്ട്. ഇവർ രണ്ടുപേരുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്ന് സംഘടനയ്ക്ക് അറിയാമായിരുന്നു.

പരാതികളും മുന്നിലുണ്ടായിരുന്നു. എന്നാൽ യാതൊരു നടപടിയും അമ്മ സംഘടന സ്വീകരിച്ചില്ല. ‘അമ്മ’യുടെ നിയമങ്ങളുടെ ആർട്ടിക്കിൾ 5 പ്രകാരമുള്ള ഏത് വകുപ്പാണ് താൻ ലംഘിച്ചതെന്നും ആരോപിക്കപ്പെട്ട ലംഘനത്തിൻ്റെ കൃത്യമായ സ്വഭാവം എന്നിവ വ്യക്തമാക്കണമെന്നുമാണ് അൻസിബ അയച്ച മെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചു. വിശദീകരണം സംഘടനയ്ക്ക് തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്ന് നോട്ടീസിൽ പറയുന്നു.

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026