BREAKING NEWS

ആശങ്ക പരത്തി ഷി​ഗെല്ല വ്യാപനം; വയനാട്ടിൽ കോളിയാടി സ്‌കൂളിലെ 9 വിദ്യാർഥികൾക്ക് രോഗബാധ; തിരുവനന്തപുരത്ത് ആറും കോഴിക്കോട് മൂന്നും കൊല്ലം ജില്ലയിൽ രണ്ടും കേസുകൾ; അതീവ ജാ​ഗ്രത അനിവാര്യം

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോ​ഗ്യവകുപ്പ്. വയനാട് ജില്ലയിലെ കോളിയാടി സ്‌കൂളിലെ ഒമ്പത് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു. നാല്പതിലധികം പേർ രോ​ഗ ലക്ഷണങ്ങളുമായി ആശുപര്തികളിൽ തുടരുകയാണ്. അതിനു പിന്നാലെ തിരുവനന്തപുരത്തും ആറുപേർക്ക് രോഗബാധ കണ്ടെത്തി. തോന്നയ്ക്കൽ, ചാക്ക മേഖലകളിലുള്ളവർക്കാണ് രോ​ഗബാധ. കൊല്ലം ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ച രണ്ടു പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വയനാട്ടിൽ രോഗബാധിതരായ വിദ്യാർഥികൾ ചികിത്സയിലാണ്. സ്‌കൂൾ പരിസരത്തും സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ, ഭക്ഷ്യസുരക്ഷ, ശുചിത്വ സാഹചര്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്.

തിരുവനന്തപുരത്ത് സ്ഥിരീകരിച്ച കേസുകളിലും ആരോഗ്യപ്രവർത്തകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ഷിഗെല്ലോസിസ്. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗം പകരാം. വയറിളക്കം, പനി, വയറുവേദന, ഛർദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ശുചിത്വമുള്ള ഭക്ഷണം ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ തേടാതെ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

 

BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026
BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026
BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
Main slider
മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം
15 Nov 2026