BREAKING NEWS

ഭര്‍ത്താവിനെ വീടിന്റെ പുറത്തേക്ക് വലിച്ചിഴച്ചു, തോക്കുചൂണ്ടി ക്രൂര മര്‍ദനം, പിന്നാലെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത് മോഷ്ടാക്കള്‍, ക്രൂരത മകന്റെ കണ്‍മുന്നില്‍ വച്ച്

· · 1 min read
Share: Copied!

ഉജ്ജ്വയിൻ: മധ്യപ്രദേശിലെ ഉജ്ജ്വയിന്‍ ജില്ലയിൽ  സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി . ജൂൺ 18നാണ് ദാരുണമായ സംഭവം. ബദ്നഗർ മേഖലയിലുള്ള കൃഷിയിടത്തിലെ ജോലിക്കാരാണ് 30 കാരിയായ സ്ത്രീയും അവരുടെ ഭർത്താവും. മകനുമൊത്ത് ഇരുവരും കൃഷിയിടത്തിന് സമീപം കുടിൽ കെട്ടി താമസിക്കുകയായിരുന്നു. ഇവിടേക്ക് മോഷണത്തിനെത്തിയ സംഘമാണ് കുറ്റകൃത്യം നടത്തിയത്.  മൂവരും കുടിലിൽ ഉറങ്ങികിടക്കുമ്പോൾ അർദ്ധരാത്രിയോടെ അഞ്ച് പേർ അവിടെയെത്തുകയും അവരെ ഉണർത്തുകയും ചെയ്തു.

പിന്നീട് ഭർത്താവിനെ പുറത്തേക്ക് വലിച്ചിഴച്ച് തോക്കുചൂണ്ടി മർദിച്ചു. സംഘത്തിലെ ചിലർ അടുത്തുള്ള കാറ്റാടിയന്ത്രത്തിൽ നിന്ന് മോഷണം നടത്തുമ്പോൾ മറ്റുള്ളവർ സ്ത്രീക്ക് നേരെ തിരിയുകയായിരുന്നു. പിന്നാലെ മകന്‍ നോക്കി നിൽക്കെ ഇവരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026