കാസര്‍കോട്: മദ്യ ലഹരിയില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചതായി പരാതി. മടക്കര, തുരുത്തി, കൈതക്കാട്ടെ 50 കാരിയുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുല്‍ ജബ്ബാറിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചീത്ത വിളിച്ച ശേഷം മരക്കസേരയെടുത്ത് ഭാര്യയുടെ തലയ്ക്ക് അടിച്ചതായും അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചതായും പരാതിയില്‍ പറഞ്ഞു.
പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















































