BREAKING NEWS

‘എനിക്ക് ഒന്നേ പറയാനുള്ളു, ഇതുവരെ ചെയ്തത് ചെയ്തു, എല്ലാം നിർത്തിക്കോണം, വെറുതെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടാക്കരുത്’… ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും ലഹരി വിതരണം!! എല്ലാം പൂട്ടിക്കെട്ടി അവസാനിപ്പിച്ചോണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

· · 1 min read
Share: Copied!

ആലപ്പുഴ: ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും ആംബുലൻസുവഴിയും ലഹരി വിതരണം ചെയ്യുന്നെന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘‘ഓൺലൈനിൽ കൂടി വിളിച്ചു പറഞ്ഞാൽ‌ ഫുഡ് കൊണ്ടുവരുന്നവരുണ്ടല്ലോ. അവരെപ്പറ്റിയും പരാതി ഉയർന്നിട്ടുണ്ട്.

എനിക്ക് അവരോട് പറയാനുള്ളത്, ഇത് അവസാന മുന്നറിയിപ്പാണ്. ഈ പരിപാടി അവസാനിപ്പിക്കണം. അവരാണ് ലഹരി പലയിടത്തും കൊണ്ടു കൊടുക്കുന്നതെന്ന് വലിയ പരാതി ഉയർന്നു വരുന്നുണ്ട്. കാരണം അവരെ ആരും ചെക്ക് ചെയ്യാറില്ല. നിങ്ങൾ ഇത് അവസാനിപ്പിക്കണം. വെറുതെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടാക്കരുത്. ഇതുവരെ ചെയ്തതൊക്കെ ചെയ്തു. ഇനി ഇത് അവസാനിപ്പിക്കണം, അതുപോലെ ആംബുലൻസിൽ രോ​ഗികളെ കയറ്റുന്നതിനു പകരം അതുവഴിയും ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്.’’ – രമേശ് ചെന്നിത്തല പറഞ്ഞു.

ഈ മാസം 26 ന് കേരളത്തിലെ140 നിയോ​ജക മണ്ഡലങ്ങളിലും ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. പ്രതിജ്ഞ എടുക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്കൂളിൽ വച്ച് പരിപാടി നടത്തും. അതിൽ എംപിമാരും പഞ്ചായത്ത് അം​ഗങ്ങളുമടക്കം ജനകീയ മുന്നേറ്റമായി ഓപ്പറേഷൻ തൂഫാൻ മാറ്റും. ഇതുവരെ 15 കോടി രൂപയ്ക്കടുത്ത് വിലവരുന്ന മയക്കുമരുന്ന് സാധനങ്ങൾ പിടികൂടിയിട്ടുണ്ട്.അതുപോലെ മൂവായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തു. ഇതിൽ രാഷ്ട്രീയമോ, മതമോ ഒന്നുമില്ല. ഇതു ഭാവിതലമുറയെ രക്ഷിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഒരു ശ്രമമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

മരക്കസേര കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, മണ്ണെണ്ണയെടുത്ത് ദേഹത്തൊഴിച്ചു, കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിയും, ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

 

BREAKING NEWS
11 പേരടങ്ങുന്ന സംഘത്തിന് ദേശീയ പതാകയുമായി വന്ന് കൊണാട്ട് പ്ലേസിൽ പാട്ടുപാടാൻ (ദേശീയ​ഗാനം) അനുമതി നൽകാം, ഇന്നത്തെ പ്രതിഷേധത്തിൽ പൊതുജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കരുത്...പോലീസ്!! “ഞങ്ങൾ നൂറ് സ്ഥലങ്ങൾ പ്രഖ്യാപിച്ചാൽ പ്രധാനമന്ത്രി ആ നൂറ് സ്ഥലങ്ങളും അടച്ചുപൂട്ടുമോ?” ചോദ്യവുമായി ദിപ്‌കെ, പോലീസിന്റെ നട...
16 Oct 2026
LATEST UPDATES
ഒരിക്കൽ അനു ടീച്ചർ വാർത്തകളിൽ നിറഞ്ഞുനിന്നത് ഭർത്താവ് പകുത്തു നൽകിയ കരളിന്റെ കഷ്ണവുമായി ജീവിതത്തിലേക്കു തിരികെയെത്തിയതിലൂടെ... അധ്യാപികയെ കാണാതായിട്ട് 11 ദിവസം, അനുവിന്റെ തിരോ​ധാനത്തിൽ ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായ വടകര സ്വദേശിക്ക് പങ്കുണ്ടെന്ന സംശയത്തിൽ കുടുംബവും സഹപ്രവർത്തകരും
16 Oct 2026
BREAKING NEWS
സുഹൈൽ മൂന്നു ജീവനുകളെടുക്കുന്നതിന് മുൻപ് അമിതമായി മദ്യപിച്ചിരുന്നു... പരിശോധനാ ഫലം പുറത്ത്!! രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധന നടത്തിയാലേ വ്യക്തമാകൂ...സുഹൈലും കൂട്ടുപ്രതികളും മുടിമുറിച്ചത് സാധാരണ നടപടിക്രമം മാത്രം
16 Oct 2026
BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026