BREAKING NEWS

ഒന്നിരിട്ടി വെളുക്കുന്നതിനുള്ളിൽ മോദി കൊടുത്ത എട്ടിന്റെ പണിയിൽ കത്തിച്ചാരമായത് ആറു കോടി !! ലോട്ടറി ക്ഷേമനിധി ബോർഡിൽനിന്നു വെട്ടിച്ചത് 16 കോടി, നാലുവർഷക്കാലം കള്ളച്ചെക്കുപയോ​ഗിച്ച് പിൻവലിച്ച ആറു കോടി നോട്ടുനിരോധനത്തോടെ വെറും കടലാസായി!! ബാക്കി ഭൂമി ഇടപാടുകൾക്ക്, ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജരേഖകൾ നിർമിച്ച് പണം പിൻവലിച്ചു… പ്രതി സംഗീതിന്റെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽനിന്നു 9 വർഷം കൊണ്ട് വെട്ടിച്ചതിൽ ആറു കോടി രൂപ കത്തിച്ചു കളഞ്ഞുവെന്ന് പ്രതി സംഗീതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ജാമ്യത്തിൽ പുറത്തിറങ്ങിയ സംഗീതിനെ വിജിലൻസ് അടുത്തിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നോട്ടുനിരോധനത്തെ തുടർന്ന് ആറു കോടി കത്തിച്ച വിവരം സംഗീത് പറഞ്ഞത്. ലോട്ടറി ക്ഷേമനിധി ബോർഡിൽ ക്ലർക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

എന്നാൽ ഒന്നിരിട്ടി വെളുക്കുന്നതിനിടയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടുനിരോധനത്തെ തുടർന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലെ വീട്ടിൽ വച്ച് കത്തിച്ചു കളഞ്ഞതെന്നാണ് സംഗീത് നൽകിയിരിക്കുന്ന മൊഴി. ഫോറൻസിക് സംഘത്തോടൊപ്പം വിജിലൻസ് സ്ഥലത്തു പരിശോധന നടത്തി.

അതേസമയം 2012 മുതൽ 2021 വരെയുള്ള കാലയളവിലാണ്, ലോട്ടറി തൊഴിലാളികളടയ്ക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റി സംഗീത് തട്ടിപ്പു നടത്തിയത്. അതിൽ 2012 മുതൽ 2016 വരെ ഇയാൾ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളിൽ ചെക്കിൽ ഒപ്പിട്ട് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തു എന്ന് ആദ്യം പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ബോർഡ് സിഇഒമാരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ പോലും വ്യാജരേഖകൾ നിർമിച്ച് സംഗീത് ബാങ്കിൽനിന്നു പണം പിൻവലിച്ചു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

2016ൽ നോട്ട് നിരോധനം വന്നപ്പോൾ കയ്യിലിരുന്ന പണം ഉപയോഗശൂന്യമായതോടെയാണ് കത്തിച്ചു കളയാൻ തീരുമാനിച്ചത്. ബാക്കിയുള്ള പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിക്കുകയും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിന്റെ അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് റജിസ്ട്രാർ ഓഫിസിൽ മാത്രം 45 റജിസ്‌ട്രേഷൻ നടത്തിയിരുന്നു. അനിൽ കുമാർ നിർമാണ കമ്പനി ആരംഭിച്ച് പ്രവർത്തിക്കുകയും ബാക്കി തുക ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു. ഇതിൽനിന്ന് ഓവർ ഡ്രാഫ്റ്റെടുത്താണ് സംഗീതിന്റെ സഹോദരൻ സമ്പത്തിനു നൽകിയത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026