BREAKING NEWS

മെഡിക്കൽ കോളേജുകളിൽ പുതു നീക്കങ്ങൾ ;പുതിയ സൂപ്രണ്ടുമാരെ നിയമിച്ച് ഉത്തരവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കും മാറ്റം

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഭരണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൂപ്രണ്ട് ഉൾപ്പെടെയുള്ള പ്രധാന തസ്തികളിലേക്ക് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ജയചന്ദ്രൻ സൂപ്രണ്ടായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം മെഡിക്കൽ കോളേജിൽ ഡോ. അനൂപ് ജോസഫിനെയും തൃശൂർ മെഡിക്കൽ കോളേജിൽ ഡോ. ലിജോ കൊല്ലനൂരിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. കോട്ടയം മെഡിക്കൽ കോളേജിന്റെ ചുമതല ഡോ. ടി. ജി. തോമസിന് നൽകി. ഇടുക്കി മെഡിക്കൽ കോളേജിൽ ഡോ. ഹരീഷ് ചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോ. ലക്ഷ്മിയും പുതിയ സൂപ്രണ്ടുമാരായി നിയമിതരായി.

അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികളിലേക്കും മാറ്റങ്ങളും പുതിയ നിയമനങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതിനിടെ, സംസ്ഥാന ആരോഗ്യവകുപ്പ് ആശുപത്രികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് “കായകൽപ്പം” ജനസമ്പർക്ക പരിപാടി ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ജില്ലാതലങ്ങളിൽ നടക്കുന്ന പരിപാടിയിൽ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ വിന്യാസം, രോഗി പരിചരണ നിലവാരം എന്നിവ വിലയിരുത്തും.

സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ പുതിയ നിയമനങ്ങളും കായകൽപ്പം പദ്ധതിയും ചേർന്ന് ആരോഗ്യ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

 

BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026