BREAKING NEWS

‘പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ, ഇനി ഒരു തവണ ഒരവസരം തരണേ…, ലിജു കായംകുളത്തുകാരോട് കരഞ്ഞ് വോട്ട് വാങ്ങി, അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി… ഇക്കാര്യം കോൺ​ഗ്രസുകാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്!! ഞാൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല’- ആരോപണവുമായി യു പ്രതിഭ

· · 1 min read
Share: Copied!

ആലപ്പുഴ: ഇന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം. ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കായംകുളം മുൻ എംഎൽഎ യു പ്രതിഭ രം​ഗത്ത്. തെരഞ്ഞെടുപ്പ് വേളയിൽ ലിജു വോട്ടർമാരുടെ മുന്നിൽ കരഞ്ഞ് സഹതാപം നേടി വോട്ട് പിടിച്ചെന്നും തനിക്കെതിരെ മോശം പ്രചരണങ്ങൾ അഴിച്ചുവിട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കി ചിത്രീകരിച്ചെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ലിജു ജയിച്ചത് ശരിയായ മാർഗത്തിലല്ല, കരഞ്ഞ് വോട്ട് വാങ്ങി. എന്നാൽ താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ലെന്നും ഫേസ്ബുക്ക് ലൈവിൽ അവർ പറഞ്ഞു. ധാരാളം കള്ളപ്രചരണങ്ങൾ തനിക്കെതിരെ നടത്തിയിട്ടുണ്ട്. പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ ഇനി ഒരു തവണ ഒരവസരം തരണം എന്ന് തന്നെയാണ് യുഡിഎഫിന്റെ സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ മന്ത്രിയായിട്ടുള്ള കായംകുളത്തിന്റെ എംഎൽഎ അദ്ദേഹത്തിന്റെ പ്രചരണവേളയിൽ പറഞ്ഞത്. അപ്പോൾ സ്വാഭാവികമായിട്ടും വലിയൊരു സഹതാപതരംഗം ഉണ്ടായി.

അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി. രണ്ടുതവണ എംഎൽഎ ആയിട്ടുള്ള കാരണം ഒരു സ്ത്രീയെ പറയാവുന്നതിന്റെ മാക്സിമം ചിലർ തനിക്കെതിരെ പറഞ്ഞിട്ടുണ്ട്. കൂടാതെ വീടുവീടാന്തരം കേറി തന്നെക്കുറിച്ച് അപവാദ പ്രചരണം നടത്തിയതും തനിക്ക് വേണ്ടപ്പെട്ടവരുടെ വീട്ടിൽ കയറി അപവാദ പ്രചരണം നടത്തിയതും ഒക്കെ അറിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയെപ്പറ്റി വ്യക്തിഹത്യ നടത്താൻ ആർക്കും അവകാശമില്ല. അവരുടെ വ്യക്തിജീവിതം അവരുടേത് മാത്രമാണ്- പ്രതിഭ പറഞ്ഞു.

“യുഡിഎഫിന്റെ സ്ഥാനാർഥി കരഞ്ഞുകൊണ്ട് വോട്ട് ചോദിച്ചതൊക്കെ നമുക്കറിയാം. അദ്ദേഹം കരഞ്ഞുകൊണ്ട് വോട്ട് ചോദിച്ചത് എനിക്കൊരു അവസരം കായംകുളംകാർ തരണേ എന്നാണ്. ആ കരച്ചിലാണ് ഏറ്റവും കൂടുതൽ ഏറ്റതെന്ന് എന്നോട് കോൺഗ്രസിൽ പലരും പറഞ്ഞിട്ടുണ്ട്.” അവർ ആരോപിച്ചു.

“All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026