BREAKING NEWS

‘ഹൊർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ ടെഹ്റാനിലെ പാലങ്ങളും ഊർജ്ജ നിലയങ്ങളും ഒന്നൊന്നായി ബോംബിട്ട് തകർക്കും‘- ഇറാനു നേരെ വീണ്ടും ഭീഷണി മുഴക്കി ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും മറുപടിയായി ഇറാനിലെ പ്രധാന അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ടെഹ്റാന് സമീപമുള്ള പാലങ്ങളോ ഊർജനിലയങ്ങളോ ആക്രമിക്കുമെന്ന ഭീഷണിയാണ് ട്രംപ് സാമൂഹികമാധ്യമത്തിലൂടെ ഉയർത്തിയത്.

മിസൈൽ, റോക്കറ്റ്, ഡ്രോൺ തുടങ്ങി ഏത് രീതിയിലുള്ള ആക്രമണമാണെങ്കിലും അതിന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിൽ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടാകുന്ന ഓരോ തവണയും അതിന് പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ ബോംബാക്രമണത്തിലൂടെ തകർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇറാനെതിരായ സൈനിക നടപടികൾ അമേരിക്ക അവസാനിപ്പിച്ചിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് പൂർണമായി കരകയറാൻ ഇറാന് രണ്ട് പതിറ്റാണ്ടിലേറെ സമയമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇറാനെതിരായ സമ്മർദം കൂടുതൽ ശക്തമാക്കുന്ന തരത്തിലുള്ള പുതിയ മുന്നറിയിപ്പുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്.

 

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026