BREAKING NEWS

‘മന്ത്രി സ്ഥാനം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചത്!! ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്താണ് കാര്യം? എന്റെ പിതാവിന്റെ വാക്കുകളാണ് എന്നെ നയിക്കുന്നത്, ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ഇഷ്ടം, ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിപ്പിക്കണം’- ചാണ്ടി ഉമ്മൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, മന്ത്രിസഭയിൽ അംഗമാകാതെ തനിക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താത്പര്യമെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം നേരത്തെ എടുത്തതാണെന്നും അത് ഇപ്പോൾ ആവർത്തിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

‘ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്താണ് കാര്യം?’ എന്ന തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ വാക്കുകളാണ് തന്നെ നയിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണ് മറ്റേത് പദവിയേക്കാളും വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇക്കാര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അർഹിച്ച സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന പരാതി തനിക്കില്ലെന്നും ജനങ്ങളുടെ സ്‌നേഹമാണ് തനിക്ക് വലുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സത്യപ്രതിജ്ഞാ സമയത്ത് ഉയർന്നുകേട്ട തന്റെ പിതാവിന്റെ പേരിലുള്ള മുദ്രാവാക്യങ്ങൾ അദ്ദേഹം മരിച്ചിട്ടില്ലെന്ന ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്നും ചാണ്ടി ഉമ്മൻ വികാരാധീനനായി പറഞ്ഞു.

അതുപോലെ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ലഹരിക്കെതിരെയുള്ള മൂവ്മെന്റ് ശക്തമാക്കും. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടുകയും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എ.കെ. ആന്റണിയുടെ വീട്ടിലെത്തിയ ചാണ്ടി ഉമ്മനെ അദ്ദേഹം ഊഷ്മളമായി സ്വീകരിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായുള്ള പഴയകാല ബന്ധങ്ങൾ ആന്റണി സ്മരിച്ചു. പ്രത്യേകിച്ച്, തന്റെ 44-ാം വയസിൽ നടന്ന വിവാഹത്തിന് ഉമ്മൻ ചാണ്ടിയുടെ കുടുംബം നൽകിയ പിന്തുണയും വിവാഹം നടന്ന പള്ളിയെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.

“All will be forgiven” പാക് നേതാക്കൾക്ക് സന്ദേശം പോയി … പിന്നാലെ ഇമ്രാൻ ഖാൻ അഴിക്കുള്ളിൽ, അദ്ദേഹത്തിന്റെ പാർട്ടിയെ ഭൂമുഖത്തുനിന്നേ തുടച്ചുനീക്കി, പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026