ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനം പരാജമാണെന്ന് ഐആർജിസി മുൻ കമാൻഡർ. ഇനിയുള്ള ലോകം അമേരിക്കയെ കേന്ദ്രീകരിച്ചാകില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചകൾ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കാര്യമായ തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞില്ല. ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള യുഎസ് നീക്കങ്ങളോട് ചൈന അനുകൂലിക്കുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ഇറാൻ ട്രംപിന്റെ ചൈന സന്ദർശനം പരാജയം എന്ന പ്രതികരണം നടത്തിയിരിക്കുന്നത്.
അതേസമയം, ഇറാനുമയി ബന്ധപ്പെട്ട രണ്ട് കാര്യങ്ങളിൽ യുഎസിന്റെയും ചൈനയുടെയും നിലപാടുകൾ സമാനമാണെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് പറയുകയുണ്ടായി.അതിലൊന്ന് ഹൊർമുസ് ഉപാധികളില്ലാതെ തുറക്കണമെന്നതാണ്. ഇറാനൊരിക്കലും ആണവായുധം ഉണ്ടാക്കരുതെന്നതാണ് രണ്ടാമത്തെ കാര്യം. എന്നാൽ,യുഎസ്- ഇറാൻ വിഷയത്തിൽ പ്രശ്ന പരിഹാരത്തിനുള്ള യാതൊന്നും ഉണ്ടായിട്ടില്ല. ഇറാന്റെ കാര്യത്തിൽ തന്റെ ക്ഷമ നശിച്ചുവെന്ന് ചൈനയിൽ നിന്നും മടങ്ങും മുമ്പ് ട്രംപ് പറയുകയുമുണ്ടായി. ട്രംപ് വിചാരിച്ച പോലൊന്നും ചൈനീസ് സന്ദർശനത്തിലൂടെ സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് ഇനിയുള്ള ലോകക്രമം അമേരിക്കയെ ചുറ്റിപ്പറ്റിയായിരിക്കില്ലെന്നു തന്നെയാണെന്നാണ് ഇറാൻ ചൂണ്ടിക്കാണിക്കുന്നത്.















































