BREAKING NEWS

ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവെന്ന പരാമർശം; ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവിനെതിരെ പരാതിയുമായ് യൂത്ത് കോൺഗ്രസ്

· · 1 min read
Share: Copied!

ഇടുക്കി: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വിവാദ പരാമർശം നടത്തിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. സംഘടനാതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും പരാതി നൽകി.

യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് പരാതി നൽകിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിരന്തരം കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്നും പക്വതയില്ലാത്ത സമീപനമാണ് തുടരുന്നതെന്നും പരാതിയിൽ പറയുന്നു. സംഘടനയ്ക്ക് ദോഷകരമായ ഇത്തരം നിലപാടുകൾക്കെതിരെ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു.

നേതാവിനെതിരെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ കോൺഗ്രസിനകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.ഡിസിസിപ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ പ്രകടനം നടത്തിയവർക്കെതിരെ സിപി മാത്യു നടപടിയെടുത്തിരുന്നു. എന്നാൽ ഇത് ശരിയായില്ലെന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ നിലപാട്. പിന്നാലെ ഡീൻ മൂക്കാതെ പഴുത്ത നേതാവാണെന്ന് സിപി മാത്യു വിമര്‍ശിച്ചു. എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായിരുന്നില്ലെന്നും സംഘടന നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ഒരു സഹായി എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സിപി മാത്യു വിമര്‍ശനം ഉന്നയിച്ചു. പിടി തോമസിൻ്റെ വിയർപ്പും അധ്വാനവും വിയർപ്പുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനമെന്നും സിപി മാത്യു വിമര്‍ശിച്ചിരുന്നു. എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്” എന്ന പരാമർശവും വിവാദമായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭിന്നശേഷിക്കാരനെ സിപി മാത്യു മർദ്ദിച്ച സംഭവവും വലിയ വിവാദമാവുകയുണ്ടായി.

രവി മോഹനനെ നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു, എന്റേതല്ലാത്ത യുദ്ധങ്ങൾക്ക് ഇനി എനിക്ക് പോരാടേണ്ടതില്ല, ഞാൻ പിന്മാറുന്നു, എന്റെ സംഗീതവും തെറാപ്പിയും ഉപേക്ഷിക്കുകയാണ്, ഞാന്‍ ചെന്നൈ വിടുകയാണ്, രവി മോഹനനുമായുള്ള ബന്ധം ഉപേക്ഷിച്ച് കെനീഷ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026