BREAKING NEWS

സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി വി.ഡി. സതീശൻ ക്ഷണിച്ചു, ബിജെപി എംഎൽഎമാരും പ്രവർത്തകരും പങ്കെ‌ടുക്കും, മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിനന്ദനങ്ങൾ- രാജീവ് ചന്ദ്രശേഖർ

· · 1 min read
Share: Copied!

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി വി.ഡി. സതീശൻ തന്നെ ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ആ ചടങ്ങിൽ ബിജെപി എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കും. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ അറിയിച്ചു.

അതേസമയം വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിക്കുന്നത് ഇത് ആദ്യമായാണ്. ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. തുടങ്ങിയ നേതാക്കളും അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമെത്തും. അതുപോ ചലച്ചിത്രമേഖലയിൽനിന്നടക്കമുള്ള പ്രമുഖർക്കും ക്ഷണമുണ്ട്. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും. ചടങ്ങിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ.

കെ സിക്കെതിരായ അക്രമണം പാർട്ടി അന്വേഷിക്കണം, അദ്ദേഹത്തെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ല, ചെയ്തവർക്ക് ആത്മസുഖം ഉണ്ടാകട്ടെ, വിമര്‍ശനവുമായി എം.കെ രാഘവൻ എംപി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026