BREAKING NEWS

‘ഇ​തി​നു മു​മ്പ് ഇ​തു​പോ​ലൊ​രു ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത് ബ​ലാം​ത്സം​ഗ പ്ര​തി മാ​ങ്ങാ​ണ്ടി​യെ പി​ടി​ക്കാ​നാ​യി​രു​ന്നു’… അ​ർ​ജു​ൻ ആ​യ​ങ്കി​യെ പിടികൂടിയ വാർത്തയ്ക്ക് താഴെ അധിക്ഷേപ കമെന്റിട്ട് ഗ്രേ​ഡ് എ​സ്ഐ!! സേനയ്ക്കുള്ളിൽ പ്ര​തി​ഷേ​ധം ശ​ക്തം, മുൻപ് എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യെ അ​ധി​ക്ഷേ​പി​ച്ച് കമെന്റിട്ടതും ഇതേ ഉദ്യോ​ഗസ്ഥൻ

· · 1 min read
Share: Copied!

കൊ​ച്ചി: കേ​ര​ള പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ളി​വി​ലാ​യി​രു​ന്ന ക്രി​മി​ന​ൽ കേ​സ് പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് സേ​ന​യ്ക്ക് ഒ​ന്ന​ട​ങ്കം അ​ഭി​മാ​ന​മാ​ണെന്നിരിക്കെ അ​ധി​ക്ഷേ​പി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻറെ ഫേ​സ്ബു​ക്ക് ക​മ​ൻറി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് സെ​ല്ലി​ലെ ഗ്രേ​ഡ് എ​സ്ഐ​യു​ടെ ക​മ​ൻറാ​ണ് സേ​ന​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ൻറെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

കഴിഞ്ഞ ദിവസത്തെ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടേ​യും ഇ​ൻറ​ലി​ജ​ൻ​സ് എ​ഡി​ജി​പി പി.​വി​ജ​യ​ൻറെ​യും ത​ത്സ​മ​യ ഏ​കോ​പ​ന​ത്തി​ൽ പ്ര​തി​യെ വി​ദ​ഗ്ധ​മാ​യി ഉ​ത്ത​ര മേ​ഖ​ലാ ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കു​ടു​ക്കി​യ​തി​നെ ക്കു​റി​ച്ച് പ​റ​യു​ന്നുണ്ട്.

ഈ ​വാ​ർ​ത്ത​യ്ക്ക് താ​ഴെ​യാ​ണ് ഇ​ദ്ദേ​ഹം അധിക്ഷേപ ക​മ​ൻറി​ട്ട​ത്. ഇ​തി​നു മു​മ്പ് ഇ​തു​പോ​ലൊ​രു ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത് ബ​ലാം​ത്സം​ഗ പ്ര​തി മാ​ങ്ങാ​ണ്ടി​യെ പി​ടി​ക്കാ​നാ​യി​രു​ന്നു എ​ന്നാ​യിരുന്നു ക​മ​ൻറ്. ഇ​ത്ര​യും വ​ലി​യ കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടി​യി​ട്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത് സേ​നാം​ഗ​ങ്ങ​ളു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് സഹപ്രവർത്തകരായ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ു. മു​മ്പ് എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യെ അ​ധി​ക്ഷേ​പി​ച്ചും ഇ​ദ്ദേ​ഹം പോ​സ്റ്റ് ഇ​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സു​കാ​ർ പ​റ​യു​ന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026