BREAKING NEWS

‘നിന്നെ ഞാൻ കൊല്ലു’മെന്ന് ഭാര്യാ സഹോദരന്റെ ഭീഷണി!! ഇരട്ടക്കുട്ടികൾക്ക് മരുന്നു നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം, തെളിവ് നശിപ്പിക്കാൻ മുൻകൂട്ടി സിസിടിവികൾ ഓഫാക്കിയ ശേഷം ഭാര്യ സ്വന്തം വീട്ടുകാരെ വിളിച്ചുവരുത്തി, കഴുത്ത് ഞെരിച്ചും നെഞ്ചിൽ ചവിട്ടിയും യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി- ഭാര്യയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇരട്ട കുട്ടികൾക്ക് മരുന്ന് നൽകുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്ക് 31കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കലാശിച്ചു. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം. വിനയ് ഗുപ്തയെ ഭാര്യയുടെ കുടുംബാംഗങ്ങൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

കുട്ടിക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയും ഭാര്യ രേഖയും തമ്മിൽ രാവിലെ തർക്കമുണ്ടായി. തുടർന്ന് രേഖ സ്വന്തം കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച ശേഷം വീട്ടിൽനിന്ന് പുറത്തുപോയി. ഏകദേശം പത്ത് മിനിറ്റിനുശേഷം രണ്ട് സഹോദരന്മാർ, സഹോദരഭാര്യ, പിതാവ്, അമ്മാവൻ എന്നിവരടക്കമുള്ള ബന്ധുക്കളുമായി രേഖ വീട്ടിൽ തിരിച്ചെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ രേഖ ചുവന്ന വസ്ത്രവും സഹോദരഭാര്യ നീല വസ്ത്രവും ധരിച്ച നിലയിൽ കാണപ്പെടുന്നുണ്ട്. രേഖയുടെ രണ്ട് സഹോദരന്മാരും പിതാവും മറ്റൊരാളും കാറിൽ എത്തുന്നതായും ദൃശ്യങ്ങളിൽ കാണാമെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇവർ വിനയിനെ മർദിച്ചതായാണ് ആരോപണം.

അതേസമയം ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന വിനയിന്റെ അമ്മയുടെ മൊഴിപ്രകാരം, ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ അവർക്കായി വെള്ളവും മറ്റും എടുക്കാൻ അവർ പുറത്തേക്ക് പോയിരുന്നു. തിരികെ എത്തിയപ്പോൾ മകനെ ബന്ധുക്കൾ ആക്രമിക്കുന്നതാണ് കണ്ടത്. തടയാൻ ശ്രമിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്തെങ്കിലും മർദനം തുടർന്നെന്നാണ് കുടുംബം പറയുന്നത്.

ബന്ധുക്കൾ വിനയിന്റെ കഴുത്ത് ഞെരിക്കുകയും നെഞ്ചിൽ അടിക്കുകയും ചവിട്ടുകയും ചെയ്തതായി കുടുംബം ആരോപിച്ചു. ആക്രമണം ആസൂത്രിതമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിന് മുമ്പ് രേഖ വീട്ടിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നുവെന്നും വിനയിന്റെ ബന്ധുക്കൾ ആരോപിച്ചു.

മർദനത്തിന് പിന്നാലെ വിനയിനെ അയൽവാസി തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. നോയിഡ ആസ്ഥാനമായ അഡോബിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു മരിച്ച വിനയ്. മൂന്നര വർഷം മുമ്പാണ് രേഖയെ വിവാഹം കഴിച്ചത്. നാലര മാസം മുമ്പാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികളായ ആൺകുട്ടിയും പെൺകുട്ടിയും ജനിച്ചത്.

ഡൽഹിയിലെ വീട്ടിൽ വിനയും ഭാര്യയും മൂന്നാം നിലയിലായിരുന്നു താമസം. മാതാപിതാക്കൾ താഴത്തെ നിലയിലായിരുന്നു. രേഖ പ്രത്യേകം ഭക്ഷണം പാകം ചെയ്തിരുന്നതായും ചെറിയ തർക്കങ്ങളുടെ പേരിൽ വിനയിനെ കൊല്ലുമെന്ന് ഭാര്യയുടെ സഹോദരൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽഭാര്യ രേഖയെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

‘ആരുമറിഞ്ഞില്ല; പാതിരാത്രിയിലെ റെയിൽവേയുടെ തീരുമാനം’; പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ സുഖിപ്പിക്കാൻ വി.കെ. ശ്രീകണ്ഠൻ എംപി

BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026