BREAKING NEWS

‘ആരുമറിഞ്ഞില്ല; പാതിരാത്രിയിലെ റെയിൽവേയുടെ തീരുമാനം’; പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ സുഖിപ്പിക്കാൻ വി.കെ. ശ്രീകണ്ഠൻ എംപി

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. കേരളത്തിലെ എംപിമാരുമായോ സംസ്ഥാന സർക്കാരുമായോ ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് ഡിവിഷന്റെ വരുമാനവും ഫണ്ടും കുറച്ച് ഡിവിഷനെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ശ്രീകണ്ഠൻ പറഞ്ഞു. തീരുമാനത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അർധരാത്രിയിലാണ് റെയിൽവേയുടെ തീരുമാനം പുറത്തുവന്നതെന്നും സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും എംപി ആരോപിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാടിനെ വിഭജിക്കാനുള്ള കാരണം വ്യക്തമാക്കാതെയാണ് ഏകപക്ഷീയമായി തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നതോടെ ദീർഘദൂര ട്രെയിനുകളുടെ കാര്യത്തിലും പാലക്കാടിന് തിരിച്ചടിയുണ്ടാകുമെന്ന് ശ്രീകണ്ഠൻ പറഞ്ഞു. മംഗളൂരു മാറ്റുന്നതോടെ ദീർഘദൂര ട്രെയിനുകൾ പാലക്കാടിന് ലഭിക്കുന്നതിൽ വലിയ കുറവുണ്ടാകുമെന്നും ഇത് ഡിവിഷന്റെ വരുമാനത്തെയും കേരളത്തിലെ റെയിൽവേ വികസനത്തെയും ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഡിവിഷന് കീഴിലെ മംഗളൂരു മുതൽ കേരള അതിർത്തിയിലെ ഉള്ളാൾ വരെയുള്ള റെയിൽവേ മേഖലകൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചത്.

2007ൽ സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ പാലക്കാട് ഡിവിഷനിൽനിന്ന് ഒരു ഭാഗം മാറ്റിയിരുന്നു. പുതിയ വിഭജനത്തോടെ മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകളും ന്യൂ മംഗളൂരു തുറമുഖത്തോട് ചേർന്ന പനമ്പൂർ പോർട്ട് സ്റ്റേഷനും പാലക്കാട് ഡിവിഷന് നഷ്ടമാകും. ഇതോടെ ഡിവിഷന്റെ വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

‘പൊന്നമ്മയുടെ മൃതദേഹം ഒന്ന് പോയിക്കാണണം’; അമ്മയെ കൊലപ്പെടുത്തി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച സംഭവം; കൊലപാതകത്തിന്റെ ചുരുളഴിച്ചത് അജ്ഞാത ഫോൺ സന്ദേശം; ഡോക്ടറും കൂട്ടുനിന്നു?

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026