നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം. ഫൈനലിൽ ചൈനയുടെ സിയീ ബാവോയെ ഏകപക്ഷീയമായ 5-0 സ്‌കോറിനാണ് ലവ്‌ലിന പരാജയപ്പെടുത്തിയത്. 29-ാം ജന്മദിനത്തിലാണ് താരത്തിന്റെ സ്വർണനേട്ടം.
ഇതോടെ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സറായി ലവ്‌ലിന മാറി. 2014ൽ എം.സി. മേരി കോമാണ് ഇതിന് മുമ്പ് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ബോക്‌സർ. ഏഷ്യൻ ഗെയിംസിലെ ലവ്‌ലിനയുടെ രണ്ടാം മെഡലാണിത്.
ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ലവ്‌ലിന സെമിഫൈനലിൽ കസാഖ്‌സ്താന്റെ ലോക ചാമ്പ്യൻ നതാലിയ ബോഗ്ദാനോവയെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ഇതോടെ തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസുകളിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്‌സറെന്ന ചരിത്രനേട്ടവും ലവ്‌ലിന സ്വന്തമാക്കിയിരുന്നു.





