BREAKING NEWS

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

· · 1 min read
Share: Copied!

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരൻ മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മുങ്ങി മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലാണ് സംഭവം. ചാത്തമംഗലത്തെ സനു ഫിയാസിന്റെ വീട്ടിലെത്തിയ ശേഷം രണ്ടുപേരും സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു.

കുട്ടികളുടെ ബഹളവും കരച്ചിലും കേട്ട് സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ ഓടിയെത്തി മുങ്ങിപ്പോയ ഒരു കുട്ടിയെ ഇവർ രക്ഷപ്പെടുത്തി. എന്നാൽ, സനു ഫിയാസിനെ രക്ഷിക്കാനായില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി ഏറെനേരം തിരഞ്ഞ ശേഷമാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026