പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം സ്ത്രീവിരുദ്ധമെന്നു വിമർശനം. ‘അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’ എന്ന പരാമർശത്തിനെതിരെയാണു ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം കടുക്കുന്നത്. ഇതിനെതിരെ വി ശിവൻകുട്ടി, എഴുത്തുകാരി ശാരദക്കുട്ടി എന്നിവർ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തി
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- ‘‘നമ്മുടെ കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’’– എന്നാണു കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമായെന്നും വിമർശനം ഉയർന്നു. ‘‘വീട്ടുജോലികൾ ആൺ, പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്‌തകങ്ങളിൽ വരുത്തി. എന്നിട്ടും….!’’ എന്നാണു മുൻമന്ത്രി വി. ഫോണിൽ കുടുംബം കേട്ടത് എടീ വേഗം വാ… പോലീസ് എന്നെ ഇടിച്ചെന്ന യുവാവിന്റെ വാക്കുകൾ… മരുന്നുകഴിച്ച് വീട്ടിൽ ഉറങ്ങാൻ കിടന്ന യുവാവിനെ വിളിച്ചിറക്കി, സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മുതുകിൽ ഇടിച്ചു, വാരിയെല്ല് പൊട്ടി…കൊല്ലത്ത് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു, പോലീസിനെതിരെ കുടുംബം രംഗത്ത്ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചത്. എഴുത്തുകാരി ശാരദക്കുട്ടിയും സമൂഹമാധ്യമത്തിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചു.

















































