BREAKING NEWS

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

· · 1 min read
Share: Copied!

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ശ്രമം തടഞ്ഞതിനെ തുടർന്ന് ആകാശവാണി ഭവൻ പരിസരത്ത് ഒമ്പത് മണിക്കൂറോളം ധർണ നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വാദ്രയെയും ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം 7.45 ഓടെയാണ് പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ആകാശവാണി ഭവൻ പരിസരത്ത് നിന്ന് നീക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പോകാൻ അനുവദിക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷ നേതാക്കൾ ആകാശവാണി ഭവനിൽ ധർണ ആരംഭിച്ചത്. പ്രതിഷേധം തുടരുന്നതിനിടെ പോലീസ് സ്ഥലത്തെത്തി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധക്കാർ ആദ്യം പോലീസ് നടപടിയെ എതിർത്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉണ്ടായി.

ആവശ്യമെങ്കിൽ എത്രനേരം വേണമെങ്കിലും അവിടെ ഇരുന്ന് പ്രതിഷേധിക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. “ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല. ഇവിടെ ഞങ്ങൾക്ക് സൗകര്യമുണ്ട്. കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്. ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും,” രാഹുൽ പറഞ്ഞു.

‘വോട്ട് മോഷണം’ ആരോപിച്ചാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഇരിക്കുന്നതിൽ സർക്കാരിന് പ്രശ്നമുണ്ടെങ്കിൽ എവിടെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പറയണമെന്നും അവിടെ ഇരുന്ന് പ്രതിഷേധിക്കാമെന്നും രാഹുൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നേരിട്ട് കാണാനാണ് പ്രതിപക്ഷ എംപിമാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംപിമാരെ അപമാനിച്ചെന്നും ചീഫ് ഇലക്ഷൻ കമ്മീഷണറെ (CEC) കണ്ട് ‘വോട്ട് ചോരി’ സംബന്ധിച്ച തങ്ങളുടെ പരാതി അറിയിക്കണമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണുമെന്നും അവർ തങ്ങളെ കാണേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.

പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി നടത്തിയ മാർച്ച് നീതി ആയോഗ് ഓഫീസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിക്കാഴ്ച നടത്തുകയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങൾ.

മാർച്ച് തടഞ്ഞതോടെ പ്രതിപക്ഷ എംപിമാർ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ രാഹുൽ ഗാന്ധി പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിലേക്ക് കയറി. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും അദ്ദേഹത്തോടൊപ്പം ചേർന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധിയെ പോലീസ് കാത്തുനിന്നിരുന്ന ബസിലേക്ക് മാറ്റിയെങ്കിലും അധികം വൈകാതെ അവർ ബസിൽനിന്ന് പുറത്തിറങ്ങി സഹോദരൻ രാഹുലിനൊപ്പം ആകാശവാണി ഭവൻ ഗേറ്റിന് സമീപം പ്രതിഷേധത്തിൽ ചേർന്നു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡയും പിന്നീട് റിസപ്ഷൻ ഗേറ്റ് വഴി ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിച്ചു. വളപ്പിലെ മരച്ചുവട്ടിൽ ഇരുന്ന ഇവരോട് സ്ഥലം ഒഴിയാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പോകണമെന്ന നിലപാടിൽ ഉറച്ചുനിന്ന നേതാക്കൾ പുറത്തുപോകാൻ തയ്യാറായില്ല.

ഇതോടെയാണ് പ്രതിഷേധം ദീർഘമായ ധർണയായി മാറിയത്. നിരവധി പ്രതിപക്ഷ നേതാക്കളും പിന്നീട് ഇവർക്കൊപ്പം ചേർന്നു. തൃണമൂൽ കോൺഗ്രസ് എംപിമാരായ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും ആകാശവാണി ഭവനിലെത്തി പ്രതിഷേധത്തിൽ പങ്കെടുത്തു. അതേസമയം, കൂടിക്കാഴ്ചയ്ക്കായി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണാനും തങ്ങളുടെ ആശങ്കകൾ നേരിട്ട് അറിയിക്കാനുമാണ് തങ്ങൾ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാക്കൾ ആവർത്തിച്ചു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് ഇന്ത്യാ മുന്നണിയുടെ പ്രധാന ആരോപണങ്ങൾ. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും SIR പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധം കൂടുതൽ ശക്തമായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ വിദ്യാർഥി സംഘടനകളും സിവിൽ സമൂഹ സംഘടനകളും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞതോടെയാണ് മണിക്കൂറുകൾ നീണ്ട ധർണയും ഒടുവിൽ പ്രതിപക്ഷ നേതാക്കളുടെ കസ്റ്റഡിയിലേക്കും കാര്യങ്ങൾ എത്തിയത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026