BREAKING NEWS

‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

· · 1 min read
Share: Copied!

കൊച്ചി: ഒപ്പം നിന്ന സംഘടനയ്ക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് ജയിൽ‌മോചിതനായ ആർ. സുഗതൻ. നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടിയാണ്. പോലീസുകാർ വിചാരിച്ചാൽ ഇത്രയും കാലം ജയിലിൽ കിടക്കാമെന്നതിന്റെ തെളിവാണ് താനെന്നും സു​ഗതൻ. താൻ ജനങ്ങൾക്കു വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ. സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നത്. ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്.

വട്ടിയൂർക്കാവ് ജംഗ്‌ഷൻ വികസനം നടക്കണം. ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎയാണ് ഇപ്പോൾ അവിടെയുള്ളത്. അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇല്ലെങ്കിൽ തനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരുമെന്നും സുഗതൻ പറഞ്ഞു. അതേസമയം ജയിൽ മോചിതനായ സു​ഗതനെ ബിജെപി പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരിച്ചത്.

സുഗതന് എതിരായ കാപ്പ കേസിലെ കരുതൽ തടങ്കൽ ഇന്ന് വൈകിട്ടോടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. സുഗതന്റെ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ കാപ്പ തടങ്കൽ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. തടങ്കലിന് ആധാരമായ രേഖകൾ പൂർണമായി നൽകിയില്ലെന്ന് ഹർജിയിൽ പറയുന്നു. പല രേഖകളിലും പേജുകൾ കാണാനില്ല. ചില രേഖകൾ വായിക്കാൻ കഴിയാത്തതാണെന്നും ഹർജിയിലുണ്ട്. സുഗതനെതിരെ ചുമത്തിയ കാപ്പ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. തടങ്കലിന് ആധാരമാക്കിയ ഏഴു കേസുകളിൽ പലതും രാഷ്ട്രീയ കേസുകളോ കൗണ്ടർ കേസുകളോ ആണെന്നും ഹർജിക്കാർ വാദിച്ചു. ഒത്തുതീർപ്പായ കേസിന്റെ വിവരങ്ങൾ ഡിറ്റെയ്നിങ് അതോറിറ്റി പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

അതുപോലെ തടങ്കൽ ഉത്തരവ് നടപ്പാക്കിയപ്പോൾ ഹൈക്കോടതി മുൻ ഉത്തരവുകളും പരിഗണിച്ചിട്ടില്ലെന്നും ഹർജിക്കാർ പറയുന്നു. തടങ്കലിനെതിരായ നിവേദനങ്ങളിൽ സർക്കാർ കാലതാമസം വരുത്തി, ഈ സാഹചര്യത്തിൽ സുഗതന്റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മോചിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് കോടതി ഇന്ന് ഹർജിയിൽ വിധി പറഞ്ഞത്.

വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026