കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. പ്രമുഖ നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ പുനഃസംഘടിച്ചു. അതേസമയം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാൽ ഇവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. സിപിഎം പോഷക സംഘടനകളുടെ തലപ്പത്തുള്ളവരെ സംസ്ഥാന സമിതിയിലേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. പി. രാജീവിനെ എൽഎഡിഎഫ് കൺവീനറായും നിയോഗിക്കും.
അതേസമയം സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. യുവമുഖങ്ങളെ ഉൾപ്പെടുത്തി സമഗ്ര അഴിച്ചുപണിയാണ് സമിതിയിൽ വരുത്തിയിരിക്കുന്നത്. സമിതിയിൽ പുതിയ ഒമ്പത് അംഗങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ്, എം ശിവപ്രസാദ്, ആദർശ് എം സജി, ഒ എസ് അംബിക, എൻ സുകന്യ, സുബൈദ ഇസഹാക്ക്, എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയുള്ള തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായിട്ട് കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗം ചേർന്നത്.






