BREAKING NEWS

കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും

· · 1 min read
Share: Copied!

തിരുവനന്തപുരം: ബന്ധുവായ 15 വയസ്സുള്ള ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതി ദാസ് ആന്റണി(43)ക്ക് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷവും മൂന്ന് മാസവും കൂടുതലായി ശിക്ഷ അനുഭവിക്കണം. 2025 മെയ് 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം ഉച്ചയ്ക്ക് അയൽവാസി കൂടിയായ കുട്ടിയോട് പ്രതി തന്റെ വീട്ടിലെ കോഴിക്ക് കൊടുക്കാൻ അരിയുമായി ചെല്ലാൻ നിർദേശിച്ചു.

ഇതനുസരിച്ച് അരിയുമായി എത്തിയ കുട്ടിയെ പ്രതി വീടിനകത്തേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. ഇതിനിടെ വീട്ടിലെത്തിയ ആളോട് സംസാരിക്കാനായി കുട്ടിയെ അകത്ത് മുറിയിൽ പൂട്ടിയിട്ടശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്. ഈ സമയം കുട്ടിയെ അന്വേഷിച്ചു വന്ന കുട്ടിയുടെ അപ്പൂപ്പനെ, കുട്ടി നേരത്തെ പോയി എന്നുപറഞ്ഞ് മടക്കി അയക്കുകയും ശേഷം പീഡനം തുടരുകയുമായിരുന്നു. ഭയന്നുപോയ കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ശേഷം, പ്രതിയുടെ വീട്ടിലേയ്ക്ക് വീണ്ടും സാധനങ്ങൾ നൽകാൻ വീട്ടുകാർ നിർബന്ധിച്ചതോടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്.

വീട്ടുകാർ വഴക്ക് പറയുന്നതിനിടെ സഹോദരിയോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്. പിന്നാലെ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. എന്നാൽ പ്രതി ബന്ധുവായതിനാൽ പോലീസിൽ വിവരം അറിയിക്കരുതെന്ന് പറഞ്ഞ് ബന്ധുക്കളുടെ ഭാഗത്തുനിന്നും വലിയ പ്രശ്‌നമുണ്ടായി. എന്നാൽ അത് കൂട്ടാക്കാതെ കുട്ടിയുടെ അമ്മ വലിയതുറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെയാണ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026