BREAKING NEWS

പിതാവ് വി​ദേശത്ത്, അമ്മയുടെ ആൺസുഹൃത്ത് രണ്ടരവർഷമായി പീഡിപ്പിക്കാറുണ്ടെന്ന് 12 കാരി പെൺകുട്ടി, വിദേശത്തുള്ള ആൺസുഹൃത്ത് ഇടയ്ക്കിടെ നാട്ടിൽ വന്നുപോകും, ജനുവരിയിൽ വന്നിരുന്നു… പീഡനം അമ്മയുടെ ഒത്താശയോടെ- പോലീസ്!! അമ്മ പോക്സോ കേസിൽ അറസ്റ്റിൽ, വ്യവസായിയെ നാട്ടിലെത്തിക്കാൻ ശ്രമം

· · 1 min read
Share: Copied!

പയ്യോളി: അമ്മയുടെ ആൺസുഹൃത്ത്‌ പന്ത്രണ്ടുകാരിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പയ്യോളി പോലീസ് പോക്സോ കേസെടുത്തു. വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖിന്റെ (48) പേരിലാണ്‌ കേസ്. വ്യവസായിയായ ഇയാൾ വിദേശത്താണുള്ളത്. അതേസമയം കുട്ടിയുടെ അമ്മയ്ക്കെതിരേയും പോക്സോ കേസ് ചുമത്തി.

പയ്യോളി പോലീസ് അന്വേഷിക്കുന്നതിനിടെ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാവ് വെള്ളിയാഴ്ച രാവിലെ ഹാജരായി. തുടർന്ന് പയ്യോളി പോലീസ് അറസ്റ്റ്‌ രേഖപ്പെടുത്തിയ അവരെ വൈകീട്ട് കോടതി റിമാൻഡ്‌ ചെയ്തു. മാതാവിന്റെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് കേസ് അന്വേഷിക്കുന്ന പയ്യോളി പോലീസ് ഇൻസ്പെക്ടർ പി. ജിതേഷ് പറഞ്ഞു.

നിലവിൽ കുട്ടി കോഴിക്കോട് സി.ഡബ്ല്യു.സി. സംരക്ഷണയിലാണ്. ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിന് കൈമാറി. രണ്ടരവർഷമായി പീഡനം നടന്നുവരുന്നതായി പറയുന്നു. വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് ഇടയ്ക്കിടെ നാട്ടിൽവരാറുണ്ട്. ഇത്തവണ ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചുപോയി. പെൺകുട്ടിയുടെ പിതാവ് വിദേശത്താണുള്ളത്. അതേസമയം പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പോലീസ് പറഞ്ഞു.

നിയമസഭാ സമ്മേളനം കഴിഞ്ഞ് നാട്ടിലേക്കു വണ്ടികയറാൻ നിന്ന മന്ത്രിയെ പിഎമ്മിന്റെ ഓഫിസ് ക്ഷണിച്ചിട്ട് പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ആധാർ കാർഡ് കാണിച്ചിട്ട് അകത്തു കയറിയാൽ മതിയെന്ന് എസ്പിജി ഉദ്യോ​ഗസ്ഥർ…സംസ്ഥാന പ്രോട്ടോക്കോൾ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും വഴങ്ങിയില്ല, തിരിച്ചുപോകാനിറങ്ങിയെ എംബി രാജേഷിനെ വേദിയിലെത്തിച്ചത് മേയർ ഇടപെട്ട്

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026