BREAKING NEWS

നിയമസഭാ സമ്മേളനം കഴിഞ്ഞ് നാട്ടിലേക്കു വണ്ടികയറാൻ നിന്ന മന്ത്രിയെ പിഎമ്മിന്റെ ഓഫിസ് ക്ഷണിച്ചിട്ട് പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ആധാർ കാർഡ് കാണിച്ചിട്ട് അകത്തു കയറിയാൽ മതിയെന്ന് എസ്പിജി ഉദ്യോ​ഗസ്ഥർ…സംസ്ഥാന പ്രോട്ടോക്കോൾ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും വഴങ്ങിയില്ല, തിരിച്ചുപോകാനിറങ്ങിയെ എംബി രാജേഷിനെ വേദിയിലെത്തിച്ചത് മേയർ ഇടപെട്ട്

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി എം.ബി. രാജേഷിനെ എസ്പിജി ഉദ്യോഗസ്ഥർ തടഞ്ഞതായി റിപ്പോർട്ട്. തിരിച്ചറിയാൻ ആധാർ കാർഡ് കാട്ടണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം. ഔദ്യോഗിക കാറിൽ എത്തിയ മന്ത്രി വേദിക്കരികിലേക്കു പ്രവേശിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു ഉദ്യോ​ഗസ്ഥർ തടഞ്ഞത്. ആധാർ കാണിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷണിച്ചിട്ടാണ് താൻ എത്തിയതെന്നും മന്ത്രി അറിയിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ആധാർ കാട്ടണമെന്ന് ഉദ്യോഗസ്ഥർ ശാഠ്യം പിടിച്ചു.

ഇതിനിടെ സംസ്ഥാന പ്രോട്ടോക്കോൾ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും എസ്പിജി ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഇതോടെ പരിപാടിയിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ച് മന്ത്രി തിരികെ നടന്നു. ഈ സമയം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മേയർ വി.വി. രാജേഷ് ഇതുകണ്ട് ഇടപെട്ടു. ആധാർ പരിശോധിക്കാതെ തന്നെ മന്ത്രിയെ വേദിയിൽ പ്രവേശിപ്പിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. അൽപനേരത്തെ തർക്കത്തിനൊടുവിൽ മേയറും പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരും വീണ്ടും സമ്മർദം ചെലുത്തിയതോടെ എസ്പിജി ഉദ്യോഗസ്ഥർ വഴങ്ങുകയായിരുന്നു.

അതേസമയം വ്യാഴാഴ്ച നിയമസഭാ സമ്മേളനം കഴി‍ഞ്ഞ് പാലക്കാട്ടേക്കു മടങ്ങാൻ തീരുമാനിച്ചിരുന്ന എം.ബി. രാജേഷ്, പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു ക്ഷണം ലഭിച്ചതോടെ യാത്ര റദ്ദാക്കി തിരുവനന്തപുരത്തു തങ്ങുകയായിരുന്നു. വഴിയോര കച്ചവടക്കാർക്ക് വായ്പയും ക്രെഡിറ്റ് കാർഡും നൽകുന്ന പിഎം സ്വനിധി പദ്ധതിയുടെ കേരളത്തിലെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നതിന്റെ ഭാഗമായാണ് എം.ബി. രാജേഷിനെ ക്ഷണിച്ചത്. ഈ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനങ്ങളിലെ തദ്ദേശ വകുപ്പിന്റെ കൂടി സഹകരണത്തിലാണ്.

അവൻ ഉച്ചഭക്ഷണത്തിന് എന്ത് കഴിച്ചെന്ന് എനിക്കറിയത്തില്ല, പക്ഷെ രണ്ട് വിക്കറ്റിന് ആറ് റൺസെന്ന നിലയിൽ ടീം നിൽക്കുമ്പോൾ ക്രീസിലെത്തി മറ്റാരും ഇങ്ങനെ ബാറ്റുചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല, പവർപ്ലേയിൽ എനിക്ക് സ്ട്രൈക്ക് നൽകാത്തതിൽ എനിക്ക് കലിവന്നു… കളിക്കളത്തിൽ നോക്കുകുത്തിയായി നിൽക്കേണ്ടി വന്ന ദയനീയ അവസ്ഥ വിവരിച്ച് നായകൻ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026