BREAKING NEWS

മർദനമേറ്റ് തലയിൽ നിന്നും രക്തം ഒഴുകി വരുന്നതിനിടെ പവിത്ര ഗൗഡയോട് ചെരുപ്പുകൊണ്ട് അടിക്കാൻ ആവശ്യപ്പെട്ടു, അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തി മരവടികളും നൈലോൺ കയറും ഉപയോഗിച്ച് മർദ്ദിച്ചു, ഒരാൾ ടാറ്റാ ഏസ് വാഹനത്തിൽ നിന്ന് കെട്ടിത്തൂക്കാൻ ശ്രമിച്ചപ്പോൾ, മറ്റൊരാൾ കയർ ഉപയോഗിച്ച് മർദ്ദനം തുടർന്നു!! നടൻ ദർശനിൽ നിന്ന് രേണുകസ്വാമി നേരിട്ടത് സമാനതകളില്ലാത്ത കൊടിയ പീഡനം

· · 1 min read
Share: Copied!

അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തി മരവടികളും നൈലോൺ കയറും ഉപയോഗിച്ച് രേണുകസ്വാമിയെ അതിക്രൂരമായി മർദ്ദിച്ചു, ഒരാൾ ടാറ്റാ ഏസ് വാഹനത്തിൽ നിന്ന് കെട്ടിത്തൂക്കാൻ ശ്രമിച്ചപ്പോൾ, മറ്റൊരാൾ കയർ ഉപയോഗിച്ച് മർദ്ദനം തുടർന്നു… കൊലപാകതത്തിൽ നടൻ ദർശൻ നേരിട്ട് പങ്കാളിയായി

ബെം​ഗളൂരു: കന്നഡ നടൻ ദർശൻ മുഖ്യപ്രതിയായ രേണുകസ്വാമി വധക്കേസിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ 14-ാം പ്രതിയും ദർശന്റെ അടുത്ത സഹായിയുമായ പ്രദോഷ് (പ്രദോഷ് റാവു) സമർപ്പിച്ച മാപ്പപേക്ഷയുടെ ഹർജിയിലാണ് രേണുക സ്വാമി നേരിട്ട കൊടിയ പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്. ദർശൻ രേണുകസ്വാമിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന്റേയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന്റേയും വിവരങ്ങളാണ് മാപ്പപേക്ഷയിലുള്ളത്. കേസിൽ തന്നെ മാപ്പുസാക്ഷിയാക്കണമെന്നും വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്നും കാട്ടി പ്രദോഷ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.

മാപ്പപേക്ഷയിൽ പറയുന്നതിങ്ങനെ- നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ചായിരുന്നു ദർശന്റെ ആരാധകനായ രേണുകസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പട്ടണഗരെയിലെ ഷെഡിലെത്തിച്ച് രേണുകസ്വാമിയെ ദർശൻ നേരിട്ട് ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനമേറ്റ് രേണുകസ്വാമിയുടെ തലയിൽ നിന്നും രക്തം ഒഴുകിയിറങ്ങി, ഇതിനിടെ പവിത്ര ഗൗഡയോട് ചെരുപ്പുകൊണ്ട് രേണുകസ്വാമിയെ അടിക്കാൻ ദർശൻ ആവശ്യപ്പെട്ടു.

പിന്നാലെ അടിവസ്ത്രം മാത്രം ധരിക്കുന്ന അവസ്ഥയിലാക്കി മറ്റ് പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. നന്ദീഷ്, പവൻ, നാഗരാജ് എന്നിവർ മരവടികളും നൈലോൺ കയറും ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ചു. നന്ദീഷ്, രേണുകസ്വാമിയെ ഒരു ടാറ്റാ ഏസ് വാഹനത്തിൽ നിന്ന് കെട്ടിത്തൂക്കാൻ ശ്രമിച്ചപ്പോൾ, നാഗരാജ് നൈലോൺ കയർ ഉപയോഗിച്ച് മർദ്ദനം തുടരുകയായിരുന്നു.

തുടർച്ചയായ ആക്രമണം മരണ കാരണമായേക്കാമെന്ന് താൻ പല തവണ മുന്നറിയിപ്പ് നൽകി. എന്നാൽ അവർ ചെവിക്കൊണ്ടില്ല. ഭക്ഷണവും വെള്ളവും നൽകിയ ശേഷവും ദർശൻ രേണുകസ്വാമിയുടെ കഴുത്തിലും നെഞ്ചിലും ചവിട്ടി, അതോടെ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു.

അതേസമയം മരണം സംഭവിച്ചതോടെ തെളിവ് നശിപ്പിക്കാനും മറ്റൊരു കഥ തയാറാക്കാനും ദർശനും സംഘവും തീരുമാനിക്കുകയായിരുന്നു. കേസ് വഴിതിരിച്ചുവിടാൻ സാമ്പത്തിക തർക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ പ്രതികൾക്ക് ദർശൻ ലക്ഷങ്ങൾ നൽകിയെന്നും മൊഴിയിലുണ്ട്. തുടർന്നാണ് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളിക്കടുത്ത് ഡ്രെയിനേജിൽ തള്ളിയത്.

അതുപോലെ നടൻ ദർശനിൽ നിന്നും മറ്റു പ്രതികളിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും പ്രദോഷ് കോടതിയിൽ സമർപ്പിച്ചു. ഈ ഹർജികളിലെല്ലാം വാദം കേട്ട ബെംഗളൂരുവിലെ 59-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. പ്രദോഷിന്റെ മാപ്പുസാക്ഷി അപേക്ഷ കോടതി അംഗീകരിച്ചാൽ അത് കേസിൽ നടൻ ദർശന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പ്.

ആക്രമിക്കാൻ വന്നയാളുടെ മകളുമായി ബന്ധു പ്രണയത്തിൽ, വൈരാ​ഗ്യത്തിൽ മൂന്നു ബൈക്കുകളിലെത്തിയ ആറം​ഗ സംഘം യുവാക്കളെ വെട്ടിപ്പരുക്കേൽപിച്ചു, ആക്രമണ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിലൊരാളെ പിടികൂടി പോലീസിലേൽപ്പിച്ചത് നാട്ടുകാർ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026