BREAKING NEWS

കാപ്പ തടവിൽനിന്ന് ഇടക്കാല മോചനം നൽകരുത്, സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ സൗകര്യം ഒരുക്കാം- സംസ്ഥാന സർക്കാർ!! ആർ. സുഗതൻറെ സത്യപ്രതിജ്ഞ നാളെ 11ന് വിയ്യൂർ സെൻട്രൽ ജയിലിൽ, കേരള ചരിത്രത്തിൽ ഈ നടപടി ആദ്യം…

· · 1 min read
Share: Copied!

കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതൻറെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നാളെ സൂപ്രണ്ടിൻറെ മുറിയിൽ വച്ചാണ് സത്യപ്രതിജ്ഞ നടക്കുക. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിൻറേതാണ് ഈ ഉത്തരവ്.

അതേസമയം സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുങ്ങുന്നത്. സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ സൗകര്യം ഒരുക്കാമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എങ്കിലും കാപ്പ തടവിൽനിന്ന് ഇടക്കാല മോചനം നൽകരുതെന്നാണ് സർക്കാർ നിലപാട്. ചടങ്ങിൽ അംഗീകൃത മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ചട്ടവിരുദ്ധമായി പ്രതിജ്ഞ ചെയ്തതിനു ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20ലെ കൗൺസിലറായ സുഗതൻ. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ, കാപ്പാ കേസിൽനിന്നു ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ജയിൽ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഭാര്യ നേരത്തെ മരിച്ചു, മക്കൾ താമസിക്കുന്നത് മറ്റു സ്ഥലങ്ങളിൽ!! ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​നെ​ത്തിയ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കണ്ടത് വീട്ടുവളപ്പിൽ കിടക്കുന്ന വ​യോ​ധി​ക​ൻറെ അ​സ്ഥി​കൂ​ടം, സമീപത്ത് ചെരുപ്പും ധരിച്ചിരുന്ന മുണ്ടും

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026