LATEST UPDATES

എസി കോച്ചുകളിൽ കയറിയിട്ട് ഇറങ്ങിപ്പോയവർ അടിച്ചുമാറ്റി കൊണ്ടുപോയത് 1.27 കോടി ബെഡ്‌ഷീറ്റും തലയിണയും! നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയ്ക്ക് കോടികളുടെ നഷ്ടം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ 1.27 കോടിയിലധികം ലിനൻ സാമഗ്രികൾ മോഷണം പോയതായി വിവരാവകാശ രേഖകൾ. 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിലാണ് ബെഡ്‌ഷീറ്റുകൾ, തലയിണക്കവറുകൾ, പുതപ്പുകൾ, മുഖംതുടയ്ക്കുന്ന തോർത്തുകൾ എന്നിവ വ്യാപകമായി നഷ്ടമായത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബെഡ്റോൾ സേവനം പുനരാരംഭിച്ചതിന് ശേഷമാണ് മോഷണങ്ങൾ കുത്തനെ വർധിച്ചത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ അനുസരിച്ച്, 2022 മുതൽ 2025 വരെയുള്ള കാലയളവിൽ ലിനൻ മോഷണങ്ങൾ 56 ശതമാനം ഉയർന്നു. രാജ്യത്തെ 69 റെയിൽവേ ഡിവിഷനുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ബെഡ്റോൾ വിതരണം ചെയ്യുന്ന കരാറുകാർക്ക് ഇതുമൂലം ഏകദേശം 104.51 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഏറ്റവും കൂടുതൽ മോഷണം പോയത് മുഖം തുടയ്ക്കുന്ന ചെറിയ തോർത്തുകളാണ്. കൂടാതെ 41.13 ലക്ഷം ബെഡ്‌ഷീറ്റുകളും 23.59 ലക്ഷം തലയിണക്കവറുകളും 12.95 ലക്ഷം പുതപ്പുകളും കാണാതായതായി രേഖകളിൽ വ്യക്തമാക്കുന്നു.

രാജസ്ഥാനിലെ ബിക്കാനീർ റെയിൽവേ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ മോഷണം റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 25.76 ലക്ഷം ലിനൻ സാമഗ്രികളാണ് നഷ്ടമായത്.

മോഷണം മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത മുഴുവൻ ബെഡ്റോൾ വിതരണം ചെയ്യുന്ന കരാറുകാരാണ് വഹിക്കേണ്ടത്. യാത്രക്കാർക്ക് സേവനത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ അധിക ലിനൻ സെറ്റുകൾ ഒരുക്കേണ്ടിവരുന്നതും വലിയ സാമ്പത്തിക വെല്ലുവിളിയാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

കാപ്പ തടവിൽനിന്ന് ഇടക്കാല മോചനം നൽകരുത്, സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ സൗകര്യം ഒരുക്കാം- സംസ്ഥാന സർക്കാർ!! ആർ. സുഗതൻറെ സത്യപ്രതിജ്ഞ നാളെ 11ന് വിയ്യൂർ സെൻട്രൽ ജയിലിൽ, കേരള ചരിത്രത്തിൽ ഈ നടപടി ആദ്യം…

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026