BREAKING NEWS

‘ഇനി തൃണമൂൽ കോൺ​ഗ്രസുമായി ഒരു ബന്ധവുമില്ല, എല്ലാം ഉപേക്ഷിച്ചു, അവർ തെരഞ്ഞെടുപ്പിൽ ഒരു പിന്തുണയും തന്നില്ല!! ഇനി യുഡിഎഫിനും രാഹുൽ ​ഗാന്ധിക്കുമൊപ്പം…മെയ് 15 നുള്ളിൽ അടുത്ത പാർട്ടി രൂപീകരിക്കും’- സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച് പിവി അൻവർ

· · 1 min read
Share: Copied!

കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. തൃണമൂൽ കോൺഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം താൻ രാജിവെച്ചെന്നും പിവി അൻവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചതായും മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാർട്ടിക്ക് രൂപം നൽകുമെന്നും അൻവർ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൻറെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോൺഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു. താൻ ബേപ്പൂരിൽ മത്സരിക്കുമ്പോൾ അടക്കം പാർട്ടിയുടെ പിന്തുണയുണ്ടായില്ല. കോൺഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവർ അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൻ പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവർ പറഞ്ഞു.

ഇനിയങ്ങോട്ട് യുഡിഎഫിനൊപ്പം നിൽക്കുമെന്നും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ബേപ്പൂരിൽ ടിഎംസി ചിഹ്നം നൽകാത്തത് യുഡിഎഫുമായി സഹകരിച്ചതിനാലാണെന്നും അൻവർ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാത്തതെന്നും കോഴിക്കോട് ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നത് ദൂരൂഹമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിവി അൻവർ ആരോപിച്ചു.

ആറു മണിക്കൂർ മുന്നറിപ്പ് നൽകി, ചെവിക്കൊണ്ടില്ല… യുഎസ്എസ് സ്പ്രൂവൻസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലിനെ തടഞ്ഞ് പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തനരഹിതമാക്കി, യുഎസ്എസ് ട്രിപ്പോളി യുദ്ധക്കപ്പലിൽ നിന്ന് മറൈൻസ് ഹെലികോപ്റ്ററിൽ പറന്ന് കപ്പലിലേക്ക് റാപ്പൽ ചെയ്തു… ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്!! തിരിച്ചടി നൽകിയിരിക്കും എന്തുവന്നാലും ഹോർമുസ് ഉപേക്ഷിക്കില്ല- ഇറാൻ- വീഡിയോ

BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026
BREAKING NEWS
മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി
13 Oct 2026
BREAKING NEWS
പാലക്കാട് മൂലത്തറ കള്ള് ഷാപ്പിനടുത്ത് ഭിക്ഷാടകനെ തല്ലിക്കൊന്നു; കൊലപാതകമാണെന്ന് തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിലൂടെ; അഞ്ച് പേർ പിടിയിൽ
13 Oct 2026