BREAKING NEWS

കയ്യില്‍ തോക്ക് പിടിച്ചും കൈവിട്ട് ബൈക്കോടിച്ചും റീല്‍സ് ചിത്രീകരണം, ലോറിയിലിടിച്ച് മൂന്ന് സഹോദരന്മാര്‍ക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച്  സഹോദരങ്ങളായ മൂന്ന് യുവാക്കൾ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ചിലാണ് സംഭവം. ഉപലാക്ഷ് കോൾ, അമ്രീഷ് കോൾ, ഹേമരാജ് കോൾ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

മൂന്നുപേരാണ് അപകടത്തിൽപ്പെട്ട ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരാളുടെ കൈയിൽ തോക്കും ഉണ്ടായിരുന്നു. മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ സുഹൃത്തുക്കളാണ് മൂന്നുപേരുടെ ബൈക്ക് യാത്ര ഫോണിൽ പകർത്തിയിരുന്നത്.

മൂവരും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ക്യാമറ നോക്കി കൈവീശുന്നതും തോക്ക് ഉയർത്തിക്കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്നാണ് ബൈക്ക് വേഗം കൂട്ടി സഞ്ചരിച്ചത്.അമിതവേഗത്തിൽ മറ്റുവാഹനങ്ങളെ തെറ്റായരീതിയിൽ മറികടന്ന് മുന്നോട്ടുനീങ്ങിയ ബൈക്ക് നിയന്ത്രണംവിട്ട് ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ലോറിയുടെ പിറകിൽ ഇടിച്ചുകയറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

അപകടത്തിൽ സഹോദരങ്ങളായ മൂന്നുപേരും തൽക്ഷണം മരിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026