BREAKING NEWS

ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതോടെ വിരോധമായി, യുവതിയുടെയും അമ്മയുടെയും വ്യാജ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പുരോഹിതന്‍, ഫോണില്‍ നിന്ന് കണ്ടെടുത്തത് നൂറിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെയും അമ്മയുടെയും വ്യാജ അശ്ലീല ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍ അറസ്റ്റില്‍. ഓണ്‍ലൈനില്‍ മതപരമായ വീഡിയോകള്‍ ചെയ്യുന്ന 27 കാരനാണ് പ്രതി. എളുപ്പത്തില്‍ ലഭ്യമാകുന്ന എഐ ടൂളുകള്‍ ഉപയോഗിച്ച് സ്ത്രീയുടെ ചിത്രങ്ങളില്‍ മാറ്റം വരുത്തുകയും ഒന്നിലധികം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇയാള്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനായി അഹമ്മദാബാദ് സിറ്റി സൈബര്‍ ക്രൈം ബ്രാഞ്ച് ആരംഭിച്ച ‘മിഷന്‍ സൈബര്‍ രക്ഷിത എന്ന പുതിയ മിഷന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. ഓണ്‍ലൈനായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മതപ്രഭാഷണങ്ങള്‍ നടത്തുന്ന സുമിത് നേംചന്ദ് ശര്‍മ്മ എന്ന യുവാവ് ആണ് പിടിയിലായത്. ഗുജറാത്ത് സ്വദേശിയായ യുവതിയുമായി പ്രതി പരിചയപ്പെട്ടതോടെയാണ് കേസിന്റെ തുടക്കം. ശര്‍മ്മ ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതിയെ സമീപിച്ചതും മതപരമായ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയതും.

എന്നാല്‍ പിന്നീട് ഇയാള്‍ യുവതിയോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി അത് നിരസിക്കുകയായിരുന്നു. 2025 ഡിസംബര്‍ മുതല്‍ ഏപ്രില്‍ 6 വരെയുള്ള കാലയളവില്‍ ഇയാള്‍ യുവതിയെ ഇന്റര്‍നെറ്റിലൂടെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതോടെ ശര്‍മ്മ യുവതിയെ ഓണ്‍ലൈനില്‍ നിരീക്ഷിക്കാന്‍ തുടങ്ങി. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് യുവതിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ ഇയാള്‍ ഡൗണ്‍ലോഡ് ചെയ്തു. തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന എഐ ടൂളുകള്‍ക്കായി ഇയാള്‍ ഓണ്‍ലൈനില്‍ തിരയുകയും തുടര്‍ന്ന് വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഈ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഈ ടൂളുകള്‍ ഉപയോഗിച്ച് നൂറിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാള്‍ നിര്‍മ്മിച്ചതായും പൊലീസ് പറയുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026