തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്റെ മകൾ വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചെന്നും നിങ്ങൾ പറയുന്ന വലിയ നമ്പർ ഒന്നും ഇല്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. അതുപോലെ തന്നോട് ഇഡി ഉദ്യോഗസ്ഥർ ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് അവരുടെ കാറിന്റെ ചില്ല് തകർത്തത് അടക്കം സിപിഎം അണികൾ നടത്തിയ ആക്രമണത്തേയും പിണറായി വിജയൻ ന്യായീകരിച്ചു. ശാന്തമായാണ് ആളുകൾ ഇരുന്നത് എന്നായിരുന്നു പ്രതികരണം.
ഇ ഡി റെയ്ഡിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിലും പിണറായി വിജയൻ നിലപാട് വ്യക്തമാക്കി.- ‘മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഞാൻ പറയേണ്ടതല്ലല്ലോ. രാജ്യത്തെ ബിജെപി ഇതര പാർട്ടികൾക്ക് നേരെ കഠിനമായ നീക്കങ്ങളാണ് ബിജെപി സർക്കാർ ഇപ്പോള്ഡ നടത്തുന്നത്. അതിന് ഇ ഡിയെ ഏറ്റവും വൃത്തികെട്ട രീതിയിൽ ഉപയോഗിക്കുകയാണ്. ഇത് പലർക്ക് നേരെയും ഉപയോഗിച്ചിട്ടുണ്ട്. സ്വന്തം കാര്യത്തിൽ വരുമ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതികരിക്കുന്നത്.
മറ്റുള്ളവരുടെ കാര്യത്തിലാകുമ്പോൾ പ്രതികരണം ഇല്ല. അരവിന്ദ് കെജ്‌രിവാളാണ് ഉദാഹരണം. അതിനാലാണ് ഈ നടപടി വന്നപ്പോൾ സ്റ്റാലിനും കെജ്രിവാളും കോൺഗ്രസ് സ്വീകരിക്കുന്ന നടപടിയെ ആക്ഷേപിച്ചത്. ഇതെല്ലാം കണ്ടിട്ടും കോൺഗ്രസിന് വലിയ മാറ്റമൊന്നുമില്ല. അത് രാജ്യത്തിന്റെ വസ്തുതകൾക്ക് ചേരാത്ത നിലപാടാണ്. ബിജെപിയുടെ നീക്കങ്ങൾക്കെതിരെ പരമാവധി യോജിക്കണം. അതിനോട് സങ്കുചിതമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്’.
















































