കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തിയ വയോധികൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നാണ് സൂചന.
സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം കുട്ടി കയ്യിൽ കരുതിയ പെട്രോൾ ദേഹമാസകലം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.
















































