തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും രാജേഷിനോട് ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദേശിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടു. അരമണിക്കൂറോളം ക്യൂവിൽ നിന്നശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നാണ് ആരോപണം.
സംഭവത്തെ തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. പോലീസും ആശുപത്രി അധികൃതരും ബന്ധുക്കളുമായി ചർച്ച നടത്തി















































