BREAKING NEWS

‘ഒരു ദാക്ഷിണ്യവുമുണ്ടാവില്ല; വീഴ്ചയുണ്ടായിട്ടുണ്ടേൽ കർശന നടപടി എടുക്കും‘; ഡോക്ടറെ കാണാനായി ക്യൂ നിന്ന രോ​ഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഡിഎംഒയോട് അടിയന്തര അന്വേഷണ റിപ്പോർട്ട് കൈമാറാൻ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ നെഞ്ചുവേദനയുള്ള രോഗി ക്യൂവിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.

ഗുരുതരാവസ്ഥയിലായിരുന്ന രോഗിക്ക് ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം വിശദമായി പരിശോധിക്കണമെന്നും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശിയായ രാജേഷ് കുമാർ (52) ആണ് ആശുപത്രിയിൽ ഡോക്ടറെ കാണാനായി കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

സംഭവത്തെ തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥയും രൂപപ്പെട്ടു. രാജേഷ് കുമാറിന്റെ മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും അടിയന്തര ചികിത്സ ലഭ്യമാക്കാതെ ഡോക്ടറെ കാണാൻ ക്യൂവിൽ നിർത്തിയതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച അവർ, ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026