കൊല്ലം: കൊല്ലം കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
കടവൂരിലെ മഹാദേവ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ രാത്രി നടന്ന സംഘർഷത്തിനിടെയാണ് രാജുവിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ സാഹചര്യങ്ങളും മറ്റ് പ്രതികളുടെ പങ്കും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.















































