തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലർച്ചെയാണ് അവസാനിച്ചത്.
പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കത്തിയും സിഗരറ്റ് പാക്കറ്റുകളും പരിശോധനയിൽ പിടിച്ചെടുത്തു.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലാണ് പ്രധാനമായും പരിശോധന നടന്നത്. ജയിലുകളിൽ കഴിയുന്ന ചില പ്രതികൾ പിന്നീട് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.
ജയിലുകളിലെ ലഹരി ഉപയോഗവും അനധികൃത വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തുന്നതിനായി പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.


















































