BREAKING NEWS

‘റോഡിലൂടെ പോകുകയായിരുന്ന ഒരാളെ ഒരു സംഘം കാറിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടു’: ഡെലിവറി ബോയിയുടെ പരാതി; മിസ്സിം​ഗ് കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന യുവാവ് നാലര ഗ്രാം എംഡിഎംഎയുമായി പിടിയിൽ

· · 1 min read
Share: Copied!

കൊച്ചി: മരടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്ന റിജോ എന്ന യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടി. റിജോയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. റോഡിലൂടെ പോകുന്നതിനിടെ ഒരാളെ സംഘം കാറിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടെന്ന ഡെലിവറി ബോയിയുടെ പരാതിയിലായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയതായി പരാതിയിൽ പറയപ്പെട്ട റിജോ ഉൾപ്പെടെ നാല് പേർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ലഹരിയുമായി പിടിയിലായത്. ഇവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.

റിജോയെ കാറിൽ കയറ്റിക്കൊണ്ടുപോയത് ആരാണെന്നും എന്തിനാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സംഘത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഒരു സംഘം റിജോയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തർക്കം പരിഹരിച്ചതിനെ തുടർന്ന് റിജോ വീട്ടിൽ തിരിച്ചെത്തിയെങ്കിലും, തനിക്കായി പൊലീസ് അന്വേഷണം നടക്കുന്നതായി അറിയാതെയാണ് ഇയാൾ വീണ്ടും പുറത്തിറങ്ങിയത്. ഇതിനിടെയാണ് ലഹരിയുമായി പൊലീസ് പിടികൂടിയത്.

റിജോ ഉൾപ്പെടെ നാല് പേരെ വിശദമായി ചോദ്യം ചെയ്തതോടെ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ലഹരി വിൽപ്പനയ്ക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

റിജോയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിൽ അന്വേഷണം തുടരുകയാണ്.

വാക്കിന് സ്ഥിരതയില്ലാത്ത ഏമ്പോക്കിക്കും കയറിയിരിക്കാന്‍ പറ്റുന്ന കസേരയല്ല ‘ഖാളി’മാരുടേത്, പി എം ശ്രീയില്‍ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു നയാ പൈസ വിനിയോഗിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കില്ല, അതിന് ഞങ്ങളുടെയൊക്കെ തല മണ്ണില്‍ കുത്തണം, സര്‍ക്കാര്‍ സ്‌കൂളുകള്‍ പിണറായി സര്‍ക്കാര്‍ നവീകരിച്ചത് ഒരു പി എം ശ്രീ ഫണ്ടും ഉപയോഗിച്ചില്ല, വിമര്‍ശനവുമായി കെ ടി ജലീല്‍

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026