BREAKING NEWS

ഇൻഡിഗോ കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ല, വീഴ്ചയുണ്ടായത് കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന്!! പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഉദ്യോ​ഗസ്ഥനു സസ്പെൻഷൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനു വീഴ്ചയുണ്ടായെന്ന അഡിഷനൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴി‍ഞ്ഞ് 2.50നുള്ള ഡൽഹി– കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ പ്രതിപക്ഷ നേതാവിനു യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിമാനത്താവളത്തിലെ ലോഞ്ചിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനു സമയത്ത് ഗേറ്റിലെത്താനായില്ല. ഇൻഡിഗോ കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാരണമെന്നായിരുന്നു നേരത്തേ കേരള ഹൗസ് അധികൃതരുടെ വാദം. എന്നാൽ, പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണ്യാ പിണറായിയുടെ യത്ര മുടങ്ങാൻ കാരണമെന്ന് ഇന്നലെ അഡിഷനൽ റസിഡന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു.

പ്രതിപക്ഷനേതാവിന്റെ യാത്രാവിവരങ്ങൾ ഇൻഡിഗോ കമ്പനിക്ക് ഇ–മെയിൽ വഴി അയച്ചെങ്കിലും ഇതു വിമാനത്താവളത്തിൽ ലഭിച്ചെന്ന് പ്രോട്ടോക്കോൾ വിഭാഗം ഉറപ്പാക്കിയില്ല. തുടർ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാക്കേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടിരുന്നു.

വടക്കഞ്ചേരി മേൽപ്പാലത്തിൽ സ്ഥാപിച്ച ഡിവൈഡർ കാറ്റിൽപറന്നു വന്ന് വീണത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക്, കാർ പെട്ടെന്ന് ചവിട്ടിനിർത്തി, പിന്നാലെ വന്ന പിക്കപ്പ് വാൻ കാറിന്റെ പിന്നിലിടിച്ച് രണ്ട് ദേശീയ സ്‌കേറ്റിങ് താരങ്ങൾക്ക് പരുക്ക്

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026